കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ യശോദ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍
ചാലക്കുടി
വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയി തിരികെവരികയായിരുന്ന യുവതിക്ക് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റു. അടിച്ചില്‍തൊട്ടി ഉന്നതിയിലെ ചെലമ്പന്റെ ഭാര്യ യശോദ(40)ക്കാണ് പരിക്കേറ്റത്. ഉന്നതിയില്‍ നിന്ന് അരകിലോമീറ്ററോളം അകലെ ഉള്‍വനത്തില്‍ ശനി പകൽ ഒന്നോടെയായിരുന്നു സംഭവം. യശോദയെ കുത്തിയിട്ട കാട്ടുപോത്ത് കുറച്ച് ദൂരം വലിച്ചുകൊണ്ടുപോവുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന ബന്ധു യശോദയെ താങ്ങിയെടുത്ത് ഊരിനടുത്ത് വരെ എത്തിച്ചശേഷം ജീപ്പില്‍ കയറ്റി റോഡിലെത്തിക്കുകയായിരുന്നു. തുടർന്ന് ആംബുലന്‍സില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. യശോദയുടെ ഇരുകാലുകളും ഒടിഞ്ഞനിലയിലാണ്.









0 comments