കുണ്ടായിയിൽ വീണ്ടും പുലി

പാലപ്പിള്ളി
കുണ്ടായിയിൽ പുലി പശുവിനെ ആക്രമിച്ചു. വരന്തരപ്പിള്ളി പഞ്ചായത്തംഗം ഷീല ശിവരാമന്റെ പശുവിനെയാണ് ഞായറാഴ്ച പുലര്‍ച്ചെ പുലി ആക്രമിച്ചത്. പശുവിന്റെ പിന്നിലെ മാംസം പുലി ഭക്ഷിച്ച നിലയിലാണ്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡിയിലാണ് പുലിയിറങ്ങിയത്. പാലപ്പിള്ളിയിൽ നിന്ന് വനപാലകരെത്തി പരിശോധിച്ചു. ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് ഇവിടെ പുലി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത്. ഷീല ശിവരാമന്റെ പശുവിനെ മുമ്പും പുലി ആക്രമിച്ചിരുന്നു. പുലിയുടെ ആക്രമണം പതിവായതോടെ പ്രദേശവാസികൾ ഭീതിയിലാണ്. മേഖലയിൽ ഭീതി പരത്തുന്ന പുലിയെ പിടികൂടാൻ വനംവകുപ്പ് ഉടനെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









0 comments