മനക്കൊടി – പുള്ള് റോഡിൽ വീണ്ടും വെള്ളക്കെട്ട്

വീണ്ടും വെള്ളക്കെട്ടിലായ മനക്കൊടി–പുള്ള് റോഡ്
അരിമ്പൂർ
കനത്ത മഴയെ തുടർന്ന് മനക്കൊടി - – പുള്ള് റോഡിൽ വീണ്ടും വെള്ളം കയറി. പൊതുമരാമത്ത് റോഡിനോട് ചേർന്ന ഇറിഗേഷൻ കനാലിൽനിന്ന് കവിഞ്ഞൊഴുകി സമീപത്തെ വാരിയംപടവ് നിറഞ്ഞതിനെ തുടർന്നാണ് റോഡ് വെള്ളത്തിൽ മുങ്ങിയത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമായി. ഈ റോഡ് 85 ദിവസം വെള്ളത്തിൽ മുങ്ങി കിടന്നതിന് ശേഷം വെള്ളമൊഴിഞ്ഞ് ഗതാഗതം സാധാരണ നിലയിലായി ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. ഒരു മീറ്റർ ഉയർത്തി റോഡ് പുനർനിർമിക്കണമെന്ന നാട്ടുകാരുടേയും യാത്രക്കാരുടേയും വർഷങ്ങളായുള്ള ആവശ്യം മുരളി പെരുനെല്ലി എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് നടപടി സ്വീകരിക്കുന്നതിനിടയിലാണ് വീണ്ടും റോഡ് വെള്ളത്തിൽ മുങ്ങിയത്. മനക്കൊടിയിലെ കർഷക പ്രതിനിധികൾ വകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരം തേടിയിരുന്നു.








0 comments