ചികിത്സാ സഹായം തേടുന്നു

സംഗീത
ഗൂരുവായൂർ
വൃക്ക സംബന്ധമായ അസുഖം ബാധിച്ച് ചികിത്സാ സഹായം തേടി ഗൂരുവായൂർ നഗരസഭ 35 വാർഡിലെ പരേതനായ വലേങ്ങര സുബ്രഹമണ്യന്റെ മകൾ വി എസ് സംഗീത (42) . ഇപ്പോൾ രണ്ടു വൃക്കയും പ്രവർത്തനരഹിതമായ സംഗീത കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡയാലിസിസിന് വിധേയമായി കൊണ്ടിരിക്കുകയാണ്. അടിയന്തിരമായി വൃക്കമാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് വിധേയമാക്കേണ്ടതുണ്ട്. ഇതിന് ഭീമമായ തുക ആവശ്യമാണ്. നിർധന കുടുംബത്തിൽപ്പെട്ട സംഗീതയുടെ ചികിത്സക്കായി ഗുരുവായൂര്‍ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ സുധൻ ചെയർപേഴ്‌സണും കെ വി ജനാര്‍ദനന്‍ കണ്‍വീനറുമായ ജനകീയ സഹായ സമിതി പ്രവര്‍ത്തിക്കുന്നു.സഹായത്തിന് കാനറാ ബാങ്ക് ഗുരുവായൂർ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ :110249578926. ഐഎഫ്‌എസ്‌സി കോഡ് :CNRB0000838.









0 comments