പ്രതീക്ഷയുടെ പച്ചത്തുരുത്ത്: ‘സവാരി റിസോർട്ട്‌സ്' വയനാട്ടിൽ പ്രവർത്തനം ആരംഭിച്ചു

സവാരി റിസോർട്ട്‌സ് സവാരി ഗ്രൂപ്പ് സി ഇ ഒ ജൂലി സി എസ് , പാർട്ട്ണർ സരിൻ പി കെ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കുന്നു
മാനന്തവാടി
പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ ബാണാസുര സാഗർ അണക്കെട്ടിന്റെ ഹരിതാഭമായ തീരത്ത്, ട്രാവൽ ആൻഡ് ടൂറിസം രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ സവാരി ഗ്രൂപ്പിന്റെ സ്വപ്ന സംരംഭമായ ‘സവാരി റിസോർട്ട്‌സ്’ ഔദ്യോഗികമായി തുറന്നു. വെറുമൊരു ബിസിനസ് സംരംഭത്തിനപ്പുറം, ആത്മാഭിമാനത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായി ഈ സ്ഥാപനം വയനാടിന്റെ ഹോസ്പിറ്റാലിറ്റി ഭൂപടത്തിൽ ഇടം നേടി. സവാരി ഗ്രൂപ്പ് സി ഇഒ ജൂലി സിഎസ് , പാർട്ണർ സരിൻ പി കെ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഹൃദയം നൽ കി വളർത്തിയെടുത്ത സ്വപ്നം യാഥാർത്ഥ്യമായതിന്റെ ആനന്ദം പങ്കുവെച്ചു. വയനാടിന്റെ ശാന്തതയും തനിമയും നിലനിർത്തിക്കൊണ്ടാണ് റിസോർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവിടെ അതിഥികൾക്കായി ആറ് ആഡംബര റൂമുകളും അതിമനോഹരമായ കാഴ്ചകൾ നൽകുന്ന വിശാലമായ പൂൾ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രകൃതിയോട് ഇഴചേർന്ന സമാധാനപൂർണ്ണമായ ഒരു വിശ്രമാനുഭവം അതിഥികൾക്ക് നൽകുക എന്നതാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. സവാരി റിസോർട്ട്‌സിന് അകമഴിഞ്ഞ പിന്തുണയും സ്നേഹവും നൽകിയ എല്ലാ സഹയാത്രികർക്കും നന്ദി അറിയിച്ചുകൊണ്ടാണ് ടീം തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത്. ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക: 7510922220









0 comments