ബാങ്ക് ഓഫ് ബറോഡ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം തുടങ്ങി

ബാങ്ക് ഓഫ് ബറോഡ എംപ്ലോയീസ് യൂണിയൻ 27-–ാമത് സംസ്ഥാന സമ്മേളനം സേവ്യര്‍ ചിറ്റിലപ്പിളളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
ബാങ്ക് ഓഫ് ബറോഡ എംപ്ലോയീസ് യൂണിയൻ 27–-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഓഫ് ബറോഡാ എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജി സതീഷ് അധ്യക്ഷനായി. പ്രൊഫ. എം എം നാരായണന്‍ "ഇന്ത്യ ആശയും ആശങ്കകളും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്റ് ടി നരേന്ദ്രന്‍, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം ആര്‍ രാജന്‍, എ സിയാവുദീന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ- അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പി എച്ച് വിനീത, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി ജെറിന്‍ കെ ജോണ്‍, ബാങ്ക് ഓഫ് ബറോഡാ റിട്ടയറീസ് ഫോറം സംസ്ഥാന സെക്രട്ടറി എം കുഞ്ചു, ബാങ്ക് ഓഫ് ബറോഡ കേരള തൃശൂര്‍ റീജിയണൽ സെക്രട്ടറി കെ സി പ്രവീൺ തുടങ്ങിയവര്‍ സംസാരിച്ചു. ശനിയാഴ്ച പ്രതിനിധി സമ്മേളനം ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അഖിലേന്ത്യാ പ്രസിഡന്റ് എസ് എസ് അനില്‍ ഉദ്ഘാടനം ചെയ്യും.









0 comments