സ്റ്റേഡിയം വായനശാല, ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ചെയ്തു

സ്റ്റേഡിയം വായനശാല, ഫിറ്റ്നസ് സെന്റർ എന്നിവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്യുന്നു
കൊടകര
മനക്കുളങ്ങര ഇ എൽ പാപ്പച്ചൻ മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയം, ഗ്രാമീണ വായനശാല, വനിതാ ഫിറ്റ്നസ് സെന്റർ, എഡിഎസ് ഓഫീസ് എന്നിവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ അധ്യക്ഷയായി. പരിപാടിയിൽ 19 വാർഡിലെ ഹരിതസേനാംഗങ്ങളെയും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പൊതുപ്രവർത്തകരെയും കലക്ടർ അർജുൻ പാണ്ഡ്യൻ ആദരിച്ചു. കൊടകര പഞ്ചായത്ത് "ക്ലീൻ കൊടകര'യുടെ ഭാഗമായി 10 ലക്ഷം രൂപയുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം സി എ റെക്സ് (വാർഡ് 6), രണ്ടാം സമ്മാനം ടി വി പ്രജിത്, (വാർഡ് 12), മൂന്നാം സമ്മാനം കെ ജി രജീഷ് (വാർഡ് 13) എന്നീ വാർഡ് അംഗങ്ങൾ കരസ്ഥമാക്കി. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജി രജീഷ്, സ്ഥിരം സമിതി അധ്യക്ഷ സ്വപ്ന സത്യൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടെസി ഫ്രാൻസിസ്, പഞ്ചായത്ത് സെക്രട്ടറി ബിന്ദു ജി നായർ എന്നിവർ സംസാരിച്ചു.









0 comments