ആനപ്പറന്പിൽ പാപ്പാൻമാർക്ക് സ്‌പെഷ്യൽ ക്ലാസ്

കൊച്ചിൻ ദേവസ്വം ബോർഡ് വടക്കുന്നാഥ ക്ഷേത്രം ആനപ്പറമ്പിൽ സംഘടിപ്പിച്ച പരിശീലന ക്ലാസിനെത്തിയ പാപ്പാൻമാരെ എറണാകുളം ശിവകുമാർ തുമ്പിക്കൈ ഉയർത്തി സ്വീകരിച്ചപ്പോൾ
തൃശൂർ
ആരും ആനയുടെ അടുത്തേക്ക് പോകരുത്. വടക്കുന്നാഥൻ ആനപ്പറന്പിൽ ഒന്നാം പാപ്പാനും രണ്ടാം പാപ്പാനുമെല്ലാം ക്ലാസിലാണ്. മുതിർന്നവരും യുവപാപ്പാന്മാർക്കുമെല്ലാം സ്‌പെഷൽക്ലാസ്. ഗുരുകുലംപോലെ മരത്തണലിലാണ് പഠനം. കൊച്ചിൻ ദേവസ്വം ബോർഡാണ് ആനപാപ്പാൻമാർക്കുള്ള റിഫ്രഷ്‌മെന്റ് ക്ലാസ് ഒരുക്കിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പാപ്പാന്മാരെ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പന്‍ ശിവകുമാര്‍ (എറണാകുളം ശിവകുമാർ) തുന്പിക്കൈ ഉയർത്തി സ്വാഗതം ചെയ്‌തു. തുടര്‍ന്ന് പാപ്പാന്മാര്‍ക്കുള്ള ക്ലാസുകള്‍ ഫോറസ്‌റ്റ് അസിസ്‌റ്റന്റ് കൺസർവേറ്റർ കെ മനോജ് ഉദ്‌ഘാടനം ചെയ്‌തു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ അധ്യക്ഷനായി. ചോദ്യങ്ങളും ഉത്തരങ്ങളുമായി ക്ലാസിനുശേഷം സർട്ടിഫിക്കറ്റുകളുമായാണ് പാപ്പാന്മാർ മടങ്ങിയത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി എം ഷിറാസ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. കെ പി അജയൻ, കെ കെ സുരേഷ് ബാബു, കമീഷണര്‍ എസ് ആർ ഉദയകുമാർ, ഡെപ്യൂട്ടി കമീഷണര്‍ കെ സുനിൽകുമാർ, ലൈവ് സ്റ്റോക്ക് മാനേജര്‍ കെ എന്‍ കൃഷ്ണന്‍കുട്ടി, അസി. കമീഷണര്‍ എം മനോജ്കുമാര്‍ എന്നിവർ സംസാരിച്ചു. ആനപരിപാലനം, നാട്ടാനപരിപാലന ചട്ടം, മൃഗങ്ങളോടുള്ള ക്രൂരത, ജീവിതമാണ് ലഹരി, ദേവസ്വം ആനപ്പാപ്പാന്മാരുടെ പെരുമാറ്റ ചട്ടങ്ങൾ എന്നീ വിഷയങ്ങളിൽ ആന ചികിത്സകൻ ഡോ. പി ബി ഗിരിദാസ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി പ്രേംനാഥ്, എസ്‌പിസിഎ ഇൻസ്‌പെക്ടർ ഇ അനിൽ, വിമുക്തി മിഷൻ കോ–ഓർഡിനേറ്റർ ഷെഫീക്ക് യൂസ----ഫ്, ദേവസ്വം സെക്രട്ടറി പി ബിന്ദു എന്നിവർ ക്ലാസെടുത്തു.









0 comments