സുരക്ഷിത യാത്ര, സുന്ദര കാഴ്‌ച

ശക്തൻ നഗറിലെ ആകാശപാത
avatar
ജോർജ്‌ ജോൺ

Published on Jul 15, 2025, 01:11 AM | 1 min read

തൃശൂർ

സംസ്ഥാനത്തെ ഏറ്റവും നീളംകൂടിയ ആകാശപാത ഏതെന്ന ചോദ്യത്തിനുള്ള മറുപടിക്ക്‌ അധികം കാത്തുനിൽക്കേണ്ട. കോർപറേഷന്റെ ശക്തൻ നഗറിലെ ആ കാശപാത തന്നെ. അപകടമില്ലാതെ റോഡ്‌ മുറിച്ചുകടക്കാൻ മാത്രമല്ല ആകാശപാതയെ തൃ ശൂർ നിവാസികൾ ഉപയോഗപ്പെടുത്തുന്നത്‌. ചൂടറിയാതെ മതിവരുവോളം നഗരക്കാഴ്‌ചകൾ ആ സ്വദിക്കുന്നതും ഇവിടെനിന്നാണ്‌. പൂർണമായും ശീതീകരിച്ച ആകാശപാത അപകടരഹിത യാത്രയ്‌ക്കൊപ്പം ടൂറിസം കേന്ദ്രം കൂടിയായി മാറി. വിദ്യാർഥികളും ചെറുപ്പക്കാരും ആകാശപാതയെ ഇതിനകം ഉല്ലാസകേന്ദ്രമാക്കി മാറ്റി. കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി അർബൻ ട്രാൻസ്പോർട്ട് സെക്ടറിൽ നടപ്പാക്കിയ മാതൃകാ പദ്ധതിയാണിത്‌. പൂർണമായും സൗരോർജത്തിലാണ്‌ ആകാശപാതയിലെ സെൻട്രലൈസ്ഡ് എയർകണ്ടീഷൻ പ്രവർത്തനം. ചുറ്റും ഗ്ലാസും സീലിങ്ങും ലിഫ്‌റ്റുകളും സിസി ടിവിയും ജനറേറ്ററും സ്ഥാപിച്ചിട്ടുണ്ട്‌. ആകാശപാതയിൽ നിന്ന്‌ നഗരത്തിന്റെ വർണക്കാഴ്‌ചകൾക്കൊപ്പം പുത്തൻപള്ളിയുടെയും മുസ്ലിംപള്ളിയുടെയും മകുടങ്ങളും കാണാം. 11 കോടി രൂപ ചെലവഴിച്ച്‌ രണ്ട്‌ഘട്ടമായി നിർമാണം പൂർത്തീകരിച്ച ആകാശപാത 2023 ആഗസ്‌തിലാണ്‌ തുറന്നത്‌. ബസ്‌ സ്‌റ്റാൻഡ്‌, പച്ചക്കറി, മത്സ്യ–-മാംസ മാർക്കറ്റ്‌, പട്ടാളം മാർക്കറ്റ്‌, ഗോൾഡൻ ഫ്ലീ മാർക്കറ്റ്‌ എന്നിവിടങ്ങളിലേക്ക്‌ ആയിരക്കണക്കിന്‌ വാഹനങ്ങളും യാത്രക്കാരും ദിനംപ്രതി വന്നുപോകുന്നുണ്ട്‌. ഈ തിരക്ക്‌ കുറയ്‌ക്കുന്നതിനായാണ്‌ ആകാശപാത നിർമിച്ചത്‌. 280 മീറ്റർ ചുറ്റളവിൽ ഒരുക്കിയ ആകാശപാതയിലേക്ക്‌ നാല്‌ ഭാഗങ്ങളിൽനിന്നും കയറാവുന്ന ചവിട്ടുപടികളും ലിഫ്‌റ്റും ഒരുക്കിയിട്ടുണ്ട്‌. മൂന്നുമീറ്റർ വീതിയിലുള്ള നടപ്പാലത്തിനു ചുറ്റിലും മുകളിലും സ്റ്റീൽ കവചമുണ്ട്. നടപ്പാതയ്‌ക്ക്‌ മുകളിലെ ഷീറ്റിന്‌ മുകളിൽ സ്ഥാപിച്ച സൗരോർജ പ്ലാന്റുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ്‌ ലിഫ്‌റ്റുൾപ്പെടെ പ്രവർത്തിപ്പിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home