ക്യാമ്പസുകളിൽ നൈപുണ്യ കേന്ദ്രീകൃത വികസനം സാധ്യമാക്കും: മന്ത്രി ആർ ബിന്ദു

വിജ്ഞാന കേരളം ശിൽപ്പശാല മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യുന്നു
തൃശൂർ
വിദ്യാർഥികളുടെ സോഫ്റ്റ് സ്കി ൽ, കമ്യൂണിക്കേഷൻ സ്കിൽ എ ന്നിവ വികസിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തങ്ങൾ ക്യാമ്പസുകളിൽ കാര്യക്ഷമമായി നടപ്പാക്കണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വിജ്ഞാന തൃശൂരിന്റെ പരിശീലന പരിപാടിയായ "സ്കിൽ ഫോർജ് 2025" ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗവ. എൻജിനിയറിങ് കോളേജിൽ നടന്ന പരിശീലന പരിപാടിയിൽ ജില്ലയിലെ മുഴുവൻ ഉന്നത, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫാക്കൽറ്റികൾ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് അധ്യക്ഷനായി. കെ -ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. തൃശൂർ ബിഷപ് മാർ ടോണി നീലങ്കാവിൽ, പ്രൊഫ. സി രവീന്ദ്രനാഥ്, വിജ്ഞാനകേരളം ജില്ലാ മിഷൻ കോ – ഓർഡിനേറ്റർ കെ വി ജ്യോതിഷ് കുമാർ, കില ജില്ലാ ഫെസിലിറ്റേറ്റർ എം ആർ അനൂപ് കിഷോർ തുടങ്ങിയവർ സംസാരിച്ചു.









0 comments