നൈപുണ്യ വികസനം: കൊച്ചി നാഷണൽ സ്കിൽ അക്കാദമിയും പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്സിറ്റിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു

asap
വെബ് ഡെസ്ക്

Published on Aug 08, 2025, 02:10 PM | 1 min read

കൊച്ചി : പുനരുപയോഗ ഊർജ്ജ മേഖലയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ദക്ഷിണേന്ത്യയിലുടനീളം നൈപുണ്യ വികസന പരിപാടികൾ സംയുക്തമായി പ്രോത്സാഹിപ്പിക്കുന്നതിനായി കൊച്ചി നാഷണൽ സ്കിൽ അക്കാദമിയും അഹമ്മദാബാദിലെ പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്സിറ്റിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു.


ജെജി യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. എം പി ചന്ദ്രൻ നാഷണൽ സ്കിൽ അക്കാദമി ഡയറക്ടർ മിസ്റ്റർ ഫ്ലെമി എബ്രഹാം,നാഷണൽ സ്കിൽ അക്കാദമി മാനേജിങ് ഡയറക്ടർ മിസ്റ്റർ ജോസ് മാത്യൂ, നാഷണൽ സ്കിൽ അക്കാദമി പ്രോജക്ട് ഹെഡ് സഞ്ജു മറിയം സാജു എന്നിവരുടെ സാന്നിധ്യത്തിൽ പിഡിഇയു ഡയറക്ടർ ജനറൽ ഡോ. എസ്. സുന്ദരൻ മനോഹരനും നാഷണൽ സ്കിൽ അക്കാദമി ഡയറക്ടർ ശ്രീമതി അങ്കിത ഡേവും ഔപചാരികമായി ധാരണാപത്രം കൈമാറി.


റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഡീൻ പ്രൊഫ. ഭവാനിസിംഗ് ദേശായി, പിഡിഇയു സ്കൂൾ ഓഫ് എനർജി ആൻഡ് ടെക്നോളജി ഡയറക്ടർ പ്രൊഫ. അനിർബിദ് സിർകാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


ദക്ഷിണേന്ത്യയിലെ ഊർജ്ജ സാങ്കേതിക മേഖലകളിൽ തൊഴിൽ പരിശീലനം, ഗവേഷണം, നവീകരണം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ സഹകരണം.






deshabhimani section

Related News

View More
0 comments
Sort by

Home