സ്കൂൾ ചുറ്റുമതിൽ, ക്ലാസ് മുറി നിർമാണത്തിന് തുടക്കം

കന്നാറ്റുപാടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ചുറ്റുമതിൽ, ക്ലാസ് മുറികൾ എന്നിവയുടെ നിർമാണം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
പാലപ്പിള്ളി
വരന്തരപ്പിള്ളി കന്നാറ്റുപാടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ചുറ്റുമതിൽ, ക്ലാസ് മുറികൾ എന്നിവയുടെ നിർമാണം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സർവശിക്ഷാ കേരളം സ്റ്റാർസ് ഫണ്ടായ 45 ലക്ഷം രൂപ ഉപയോഗിച്ചാണ് ക്ലാസ് മുറികള്‍ നിർമിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് അധ്യക്ഷനായി. വരന്തരപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ജി അശോകൻ, ഇ കെ സദാശിവൻ, റോസിലി തോമസ്, ബനാസർ മൊയ്തീൻ എന്നിവർ സംസാരിച്ചു.









0 comments