കോടാലി ജിഎൽപി സ്കൂളിലെ രണ്ടാംനില തുറന്നു

കോടാലി
പൊതു വിദ്യാഭ്യാസ വകുപ്പ് 1.20 കോടി രൂപ പ്ലാൻ ഫണ്ട് വിനിയോഗിച്ച് നിർമിച്ച കോടാലി ജിഎൽപി സ്കൂളിന്റെ രണ്ടാം നില കെ കെ രാമചന്ദ്രൻ എംഎൽഎ തുറന്നുകൊടുത്തു. ആംഗലേയ ഭാഷ കൈകാര്യം ചെയ്യുന്നതിന് സ്കൂളിൽ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സമാരംഭവും ഭരണഘടന ചുമരിന്റെ അനാഛാദനവും എംഎൽഎ ഉദ്ഘാടനം ചെയ്തു. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ജെനിഷ് പി ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, സ്ഥിരം സമിതി അധ്യക്ഷരായ ഷൈബി സജി, സനല ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സജിത രാജീവൻ, പിടിഎ പ്രസിഡന്റ് ടി എസ് ഫിറോസ് ഷാ, പ്രധാനാധ്യാപിക വി എസ് ഷീല എന്നിവർ സംസാരിച്ചു.









0 comments