യുറേനിയം കോർപ്പറേഷൻ: 107 ഒഴിവ്

യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (UCIL) 107 റെഗുലർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മൈനിങ് മേറ്റ് സി 95 (യോഗ്യത: മെട്രിക്കുലേഷനും 3 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും. കൂടാതെ ഡിജിഎംഎസ് (ഡയറക്ടറേറ്റ് ജനറൽ ഓഫ് മൈൻസ് സേഫ്‌റ്റി) നൽകിയ മൈനിങ് മേറ്റ് സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി ഉണ്ടായിരിക്കണം), വൈൻഡിങ്. എൻഡിൻ ഡ്രൈവർ ബി 9 (യോഗ്യത: മെട്രിക്കുലേഷനും ഡിജിഎംഎസ് നൽകിയ ഫസ്റ്റ് ക്ലാസ് വൈൻഡിങ് എൻജിൻ ഡ്രെവർ സർട്ടിഫിക്കറ്റും വേണം), ബോയ്‌ലർ കം കംപ്രസർ അറ്റൻഡന്റ് എ 3 (യോഗ്യത: മെട്രിക്കുലേഷനും ഗവൺമെന്റ് ബോർഡ് നൽകിയ ഫസ്റ്റ് ക്ലാസ് ബോയ്‌ലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റും വേണം) എന്നിങ്ങനെയാണ് അവസരം.
പ്രായപരിധി തസ്തികയനുസരിച്ച് വ്യത്യാസപ്പെടും. സംവരണ വിഭാഗത്തിന് നിയമനുസൃത ഇളവുണ്ട്. അപേക്ഷാ ഫീസ്: 500 രൂപ. എസ്‌സി /എസ്‌ടി/പിഡബ്ല്യബിഡി/ വനിതകൾ / യുസിഐഎൽ ജീവനക്കാർ എന്നിവർക്ക് ഫീസ് ഇല്ല. എഴുത്തുപരീക്ഷ അല്ലെങ്കിൽ സിബിടി, ട്രേഡ് ടെസ്റ്റ്/സ്കിൽ ടെസ്റ്റ്, ഇന്റർവ്യൂ, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 01 മുതൽ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ് : ucil.gov.in.








0 comments