ഐബിയിൽ 362 മൾട്ടി ടാസ്കിങ് സ്റ്റാഫ്

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് (Ministry of Home Affairs - MHA) കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ മൾട്ടി ടാസ്കിങ് സ്റ്റാഫ് റിക്രൂട്ട്മെന്റിന് വിജ്ഞാപനം പുറത്തിറക്കി. രാജ്യമെമ്പാടുമുള്ള 37 സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോകളിലായി ആകെ 362 ഒഴിവാണുള്ളത്.
തിരുവനന്തപുരം സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോയിലും ഒഴിവുണ്ട്.
തിരുവനന്തപുരത്ത് 3 ഒഴിവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് (യുആർ - 1, ഇഡബ്ല്യുഎസ് - 1, എസ്സി - 1).
യോഗ്യത: അംഗീകൃത ബോർഡിൽനിന്നുള്ള പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ/കേന്ദ്രഭരണ പ്രദേശത്തെ ഡൊമിസൈൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി: 2025 ഡിസംബർ 14ന് 18 – 25 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: ജനറൽ / ഒബിസി / ഇഡബ്ല്യുഎസ് (പുരുഷന്മാർ): 650 രൂപ. എസ്സി / എസ്ടി. / സ്ത്രീകൾ / പിഡബ്ല്യുബിഡി: 550 രൂപ.
പൊതുവായ ഒബ്ജക്റ്റീവ് ടൈപ്പ് എഴുത്തുപരീക്ഷ, പ്രാദേശിക ഭാഷാ പരിജ്ഞാനവും പ്രമാണ പരിശോധനയും എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 14 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.mha.gov.in.








0 comments