റെയിൽവേയിൽ 6101 അപ്രന്റിസ്

നോർത്തേൺ, സൗത്ത് ഇൗസ്റ്റേൺ റെയിൽവേ സോണുകളിലായി 6101 അപ്രന്റിസുമാരുടെ നിയമനത്തിന് റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ വിജ്ഞാപനം.
നോർത്തേൺ സോൺ
നോർത്തേൺ റെയിൽവേ റിക്രൂട്ട്മെന്റ് വിജ്ഞാപനപ്രകാരം 4116 ആക്ട് അപ്രന്റിസുകൾക്കാണ് അവസരം. വിവിധ ഡിവിഷനുകളിലും യൂണിറ്റുകളിലുമാണ് ഒഴിവുകൾ.
ക്ലസ്റ്ററും ഒഴിവുകളും: ലക്‌നൗ 1397 , ഡൽഹി 1137, ഫിറോസ്‌പുർ 632, അംബാല 934, മൊറാദാബാദ് 16.
യോഗ്യത: അംഗീകൃത ബോർഡിൽ നിന്ന് 10+2 പരീക്ഷാ സമ്പ്രദായത്തിൽ മെട്രിക്കുലേഷൻ/പത്താം ക്ലാസ് (കുറഞ്ഞത് 50% മാർക്ക്) പാസായിരിക്കണം. കൂടാതെ ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ച എൻസിവിടി/എസ്‌സിവിടി നൽകുന്ന പ്രസക്തമായ ട്രേഡിലെ ഐടിഐ ജയം. ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല.
പ്രായം: (24.12.2025 ന്) 15 –24 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷകളുടെ സ്ക്രീനിങ്ങും സൂക്ഷ്മപരിശോധനയും, മെട്രിക്കുലേഷനിലും (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) ഐടിഐ പരീക്ഷയിലും ലഭിച്ച ശതമാനം മാർക്കിന്റെ ശരാശരി അടിസ്ഥാനമാക്കിയുള്ള മെറിറ്റ് ലിസ്റ്റ്, പ്രമാണ പരിശോധന, മെഡിക്കൽ ഫിറ്റ്നസ്/ഫിസിക്കൽ സ്‌റ്റാൻഡേർഡ്‌സ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. നവംബർ 25- മുതൽ ഡിസംബർ 24- വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: rrcnr.org.
സൗത്ത് ഇൗസ്റ്റേൺ സോൺ
ആർആർസി സൗത്ത് ഈസ്റ്റേൺ സോണിൽ 1785 ഒഴിവാണുള്ളത്. ഖരഗ്പുർ വർക്ക്‌ഷോപ്പ്360, സിഗ്നൽ & ടെലികോം (വർക്ക്ഷോപ്പ്)/ഖരഗ്പുർ 87, ട്രാക്ക് മെഷീൻ വർക്ക്‌ഷോപ്പ്/ഖരഗ്പുർ120, എസ്എസ്ഇ/(വർക്ക്) എൻജിനിയറിങ്/ഖരഗ്പുർ 28 , കാരിയേജ് & വാഗൺ ഡിപ്പോ/ഖരഗ്പൂർ 121, ഡീസൽ ലോക്കോ ഷെഡ് /ഖരഗ്പുർ 50, സീനിയർ ഡിഇഇ(ജി) /ഖരഗ്പുർ90, ടിആർഡി ഡിപ്പോ/ഇലക്ട്രിക്കൽ/ഖരഗ്പുർ 40, ഇഎംയു/ഷെഡ്/ഇലക്ട്രിക്കൽ/ടിപികെആർ 40, ഇലക്ട്രിക് ലോക്കോ ഷെഡ്/സന്ത്രഗാച്ചി 36, സീനിയർ ഡിഇഇ(ജി) /ചക്രധർപുർ 93, ഇലക്ട്രിക് ട്രാക്ഷൻ ഡിപ്പോ/ചക്രധർപുർ 30, കാരിയേജ് & വാഗൺ ഡിപ്പോ/ചക്രധർപുർ 65, ഇലക്ട്രിക് ലോക്കോ ഷെഡ്/ടാറ്റ 72, എൻജിനിയറിങ്. വർക്ക്‌ഷോപ്പ് /എസ്‌ഐഎൻഐ 100, ട്രാക്ക് മെഷീൻ വർക്ക്‌ഷോപ്പ്/എസ്‌ഐഎൻഐ 07, എസ്എസ്ഇ/വർക്ക്സ്)/എൻജിനിയറിങ്/ചക്രധർപുർ 26, ഇലക്ട്രിക് ലോക്കോ ഷെഡ്/ബോണ്ടമുണ്ട 50, ഡീസൽ ലോക്കോ ഷെഡ്/ബോണ്ടമുണ്ട 52, സീനിയർ ഡിഇഇ(ജി)/അഡ്ര 30, കാരിയേജ് & വാഗൺ ഡിപ്പോ/അഡ്ര ദി ഡിപ്പോ/ഇലക്ട്രിക്കൽ/അഡ്ര 30, ഇലക്ട്രിക് ലോക്കോ ഷെഡ്/ബികെഎസ്‌സി 31, ഇലക്ട്രിക് ലോക്കോ ഷെഡ്/ആർഒയു 25, എസ്എസ്ഇ (വർക്ക്സ്)/എൻജിനിയറിങ്/അഡ്ര 24, കാരിയേജ് & വാഗൺ ഡിപ്പോ/റാഞ്ചി 30, സീനിയർ ഡിഇഇ(ജി)/റാഞ്ചി 30, ടിആർഡി ഡിപ്പോ /ഇലക്ട്രിക്കൽ/റാഞ്ചി 10, എസ്എസ്.ഇ(വർക്ക്സ്) എൻജിനിയർ/റാഞ്ചി 10 എന്നിങ്ങനെയാണ് അവസരം.
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നോ ബോർഡിൽനിന്നോ ഐടിഐ, പത്താം ക്ലാസ് ജയം. പ്രായം (01-–01–-2026 വരെ) 15 – 24 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും.
മെറിറ്റ് ലിസ്റ്റ്, പ്രമാണ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷാ ഫീസ്: ജനറൽ/ഒബിസി: 100 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി/സ്ത്രീകൾ: എന്നിവർക്ക് ഫീസില്ല. ഡിസംബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: rrcser.co.in.








0 comments