സംഘപരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധതയുടെ തെളിവ്: നാഷണല്‍ ലീഗ്

തൃശൂര്‍
ഛത്തീസ്‌ഗഢില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്‌ത്രീകളെ ജയിലിലടച്ച സംഭവം സംഘപരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധതയുടെ തെളിവാണെന്ന് നാഷണല്‍ ലീഗ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും ന്യൂനപക്ഷാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവുമാണിത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.









0 comments