എസ്എഫ്ഐ ഏരിയ പ്രസിഡന്റുൾപ്പെടെ 4 പേർക്ക് ഗുരുതര പരിക്ക്
വ്യാസ കോളേജിൽ ആർഎസ്എസ് –എബിവിപി ആക്രമണം

ആക്രമണത്തിൽ പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകർ ആശുപത്രിയിൽ
വടക്കാഞ്ചേരി
വ്യാസ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് – എബിവിപി ആക്രമണം. എസ്എഫ്ഐ ഏരിയ പ്രസിഡന്റുൾപ്പെടെ നാല് പേർക്ക് ഗുരുതര പരിക്ക്. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവും വടക്കാഞ്ചേരി ഏരിയ പ്രസിഡന്റുമായ എം എ അഖിൻ, ഏരിയ കമ്മറ്റിയംഗങ്ങളായ സാരംഗ് അനൂപ്, രാഹിൽ, യൂണിറ്റ് പ്രസിഡന്റ് സജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്‌ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തോൽക്കുമെന്ന ഭയത്തിൽ വിറളിപൂണ്ട് പുറമെ നിന്നെത്തിയ ആർഎസ്എസ്സുകാരുടെ സഹായത്തോടെ ക്യാമ്പസിൽ മനഃപൂർവം സംഘർഷം സൃഷ്ടിക്കുകയും എസ്എഫ്ഐ ഭാരവാഹികളെ മർദിക്കുകയുമായിരുന്നു. എസ്എഫ്ഐയുടെ കൊടി തോരണങ്ങൾ നശിപ്പിക്കുകയും വിദ്യാർഥിനികളെ തെറിപറയുകയും ചെയ്തു. മർദനത്തിൽ പരിക്കേറ്റ് ഓട്ടുപാറ ജില്ലാ ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥികളെ ആർഎസ്എസുകാർ സംഘം ചേർന്നെത്തി മർദിക്കുകയും ചെയ്തു. തോൽക്കുമെന്ന ഭയത്തിലാണ് എബിവിപിക്കാർ ആർഎസ്എസ്സിന്റെ സഹായത്തോടെ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചതെന്നും അക്രമികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും എസ്എഫ്ഐ ഏരിയ സെക്രട്ടറി കെ എം അൻഷാദ് ആവശ്യപ്പെട്ടു.









0 comments