‘മത'മിളകില്ലെന്ന് ഓരോരുത്തരും ഉറപ്പാക്കണമെന്ന് നടി മീനാക്ഷി

കോട്ടയം: ‘മതമതിലുകൾക്കപ്പുറമാണ് മതനിരപേക്ഷത' എന്ന് യുവനടി മീനാക്ഷിയുടെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റ് സാമൂഹ്യമാധ്യമങ്ങൾ ചർച്ചയായി. മീനാക്ഷിയുടെ നിലപാടിനെ അഭിനന്ദിച്ചുള്ള കമന്റുകളാണ് ഏറെയും.
പോസ്റ്റ് ഇങ്ങനെ: ‘മതമതിലുകൾക്കപ്പുറമാണ് മതനിരപേക്ഷത' ചോദ്യം: നമ്മുടെ നാട്ടിൽ മതനിരപേക്ഷത എന്നത് പൂർണമായ അർഥത്തിൽ സാധ്യമാണോ. വളരെ വലിയ അർഥതലങ്ങളുള്ള വിഷയമാണ് എന്റെ അറിവിന്റെ പരിമിതിയിൽ... ചെറിയ വാചകങ്ങളിൽ. ഉത്തരം: ‘മതമിളകില്ല തനിക്കെന്ന് ഓരോ ആളിനും ഉറപ്പാക്കാനായാൽ തനിയെ നടപ്പായിക്കോളും മതനിരപേക്ഷതയെന്നാണെന്റെ മതം'.
ഇന്ത്യൻ സാഹചര്യത്തിൽ മതനിരപേക്ഷത പൂർണമായി സാധ്യമാണോ എന്ന ചോദ്യമുയർത്തിയാണ് മീനാക്ഷി ചർച്ചയ്ക്ക് തുടക്കമിട്ടത്. വ്യക്തിയുടെ ആത്മവിശ്വാസത്തിലും സമീപനത്തിലുമാണ് മതനിരപേക്ഷതയുടെ വിജയം കുടികൊള്ളുന്നതെന്നാണ് മീനാക്ഷിയുടെ പക്ഷം.








0 comments