ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ഇ മെയിൽ; ലാറി സമ്മേഴ്‌സ് ഓപ്പൺ എഐയിൽനിന്ന് രാജിവച്ചു

വാഷിങ്‌ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ഇ മെയിൽ പുറത്തുവന്നതിന് പിന്നാലെ യുഎസ് മുൻ ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്‌സ് ഓപ്പൺ എഐയുടെ ബോർഡിൽ നിന്ന് രാജിവച്ചു.
പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ എപ്‌സ്‌റ്റീൻ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് വരെ സമ്മേഴ്‌സ് എപ്‌സ്‌റ്റീനുമായി ആശയവിനിമയം നടത്തിയതായുള്ള വിവരങ്ങളാണ് പുറത്തുവന്നത്. എപ്‌സ്റ്റീനെക്കുറിച്ചുള്ള ഫയലുകൾ പുറത്തുവിടാൻ യുഎസ് ജനപ്രതിനിധി സഭ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജി.
ബിൽ ക്ലിന്റന്റെ കീഴിൽ ട്രഷറി സെക്രട്ടറിയും ബരാക് ഒബാമയുടെ കീഴിൽ നാഷണൽ ഇക്കണോമിക് കൗൺസിലിന്റെ ഡയറക്ടറായുമായിരുന്നു സമ്മേഴ്‌സ്. ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (എജിഐ) വികസിപ്പിക്കുന്നതിനായി വികസിപ്പിച്ച അമേരിക്കൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സ്ഥാപനമാണ് ഓപ്പൺഎഐ.








0 comments