മസ്ജിദിലെ മോഷണം - മോഷ്ടാവ് പിടിയിൽ

മുജീബ്
കയ്‌പമംഗലം
ചളിങ്ങാട് ഹിദായത്തുൽ ഇസ്ലാം ജുമാ മസ്ജിദിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് ബാലുശ്ശേരി കക്കാട്ടുമ്മൽ വീട്ടിൽ മുജീബിനെ (പൂനൂർ മുജീബ്, 42)യാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. മുജീബ് ചളിങ്ങാട് ഹിദായത്തുൽ ഇസ്ലാം ജുമാ മസ്ജിദിന്റെ സമീപം എത്തിയിട്ടുണ്ടെന്നുള്ള വിവരത്തെത്തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. കഴിഞ്ഞ സെപ്തംബർ 24 - നും 30 നും ഇടയിൽ ചളിങ്ങാട് ഹിദായത്തുൽ ഇസ്ലാം ജുമാ മസ്ജിദിലെ അഞ്ച് നേർച്ചപ്പെട്ടികളിൽനിന്ന് ഏകദേശം 50,000 രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കോഴിക്കോട് കസബ , കുന്നമംഗലം, പാലക്കാട് ടൗൺ, മാവൂർ, തിരൂരങ്ങാടി, കുന്നംകുളം, ഗുരുവായൂർ, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനുകളിലായി 9 ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണ കുമാറിന്റെ നേതൃത്വത്തിൽ കയ്‌പമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ ബിജു, സബ്ബ് ഇൻസ്പെക്ടർ അഭിലാഷ് ടി, സീനിയർ സിപിഒമാരായ സുനിൽ കുമാർ, എ എസ് ദിനേശ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.









0 comments