കേച്ചേരി – അക്കിക്കാവ് ബൈപാസ് ഉദ്ഘാടനം നാളെ

കുന്നംകുളം - – കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ്
എരുമപ്പെട്ടി
കുന്നംകുളം – കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ് 27 ന് വൈകിട്ട് 5.30 ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പന്നിത്തടം സിംല ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷനാകും. കെ രാധാകൃഷ്ണൻ എംപി, മുരളി പെരുനെല്ലി എംഎൽഎ എന്നിവർ മുഖ്യാതിഥികളാകും. കുന്നംകുളം നഗരപ്രദേശത്തെ ഗതാഗതത്തിരക്ക് കുറയ്ക്കുകയും തൃശൂരിൽ നിന്ന് ഉത്തര മേഖലകളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുകയും ചെയ്യുന്നതിനാണ് ബൈപാസ് റോഡ് നവീകരിച്ചത്. 9.88 കിലോമീറ്റർ നീളമുള്ള റോഡ് വേലൂർ –കുറാഞ്ചേരി സംസ്ഥാനപാതയിൽ കേച്ചേരിയിൽ ആരംഭിച്ച് ചാവക്കാട്– വടക്കാഞ്ചേരി സംസ്ഥാനപാതയ്ക്ക് കുറുകെ പന്നിത്തടം ജങ്‌ഷനിലൂടെ കടന്നുപോയി തൃശൂർ– കുറ്റിപ്പുറം സംസ്ഥാനപാതയിലെ അക്കിക്കാവിൽ അവസാനിക്കും. കിഫ്ബി മാനദണ്ഡങ്ങൾ അനുസരിച്ച് 12 മീറ്റർ വീതിയിലാണ് 54.61 കോടി ചെലവിട്ട് റോഡ് നവീകരിച്ചത്.









0 comments