കറുകക്കടവ് –- മെതുക് റോഡ് നാടിനു സമർപ്പിച്ചു

പാഞ്ഞാൾ
പാഞ്ഞാള്‍ ചേലക്കര പഞ്ചായത്തുകളിൽ ഉൾപ്പെട്ട പൊതുമരാമത്ത് റോഡായ കറുകക്കടവ് –മെതുക് റോഡ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കെ രാധാകൃഷ്ണൻ എംപിയുടെ നിർദേശ പ്രകാരം 2024-–25 വർഷത്തെ ബജറ്റിൽ 3 കോടി രൂപ അനുവദിച്ചാണ് ബിഎംബിസി നിലവാരത്തിലാക്കിയത്. പാതയിൽ 1.50 മീറ്റർ സ്പാൻ വരുന്ന 3 കൾവർട്ടുകളും 300 മീറ്റർ ഡ്രൈനേജ് വർക്കും പാർശ്വഭിത്തിയും ചെയ്തിട്ടുണ്ട്. സ്‌പെഷ്യല്‍ റിപ്പയറില്‍ ഉള്‍പ്പെടുത്തി 32 ലക്ഷം അനുവദിച്ചാണ് കള്‍വര്‍ട്ട് നിര്‍മാണവും പാർശ്വഭിത്തി സംരക്ഷണവും പൂര്‍ത്തീകരിച്ചത്. യു ആർ പ്രദീപ് എംഎൽഎ അധ്യക്ഷനായി. കെ രാധാകൃഷ്ണൻ എംപി മുഖ്യാതിഥിയായി. പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡന്റ് വി തങ്കമ്മ, ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ, സി കൃഷ്ണൻകുട്ടി, എ കെ ഉണ്ണിക്കൃഷ്ണൻ, നിർമല രവികുമാർ, എല്ലിശ്ശേരി വിശ്വനാഥൻ, എം കെ സ്മിത ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.









0 comments