ജ്വാലയായ് കെ ആർ തോമസ് സ്‌മരണ

കെ ആർ തോമസ് അനുസ്മരണ ദിനത്തിൽ കണിമംഗലം വലിയാലുക്കലിൽ ഒരുക്കിയ രക്തസാക്ഷി സ്‌മൃതി മണ്ഡപത്തിൽ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർ പുഷ്പാർച്ചന നടത്തുന്നു
തൃശൂർ
രക്തസാക്ഷിക്കു മരണമില്ല.. അവർ തന്ന കൊടികൾ താഴുകില്ല.. മുഷ്ടികൾ ചുരുട്ടി വിദ്യാർഥികളും യുവജനങ്ങളും പ്രഖ്യാപിച്ചു. മനസ്സുകളിൽ ജ്വാലയായ് കെ ആർ തോമസ് വീണ്ടും പടർന്നു. എസ്‌എഫ്‌ഐ നേതാവായിരുന്ന കെ ആർ തോമസിന്റെ രക്തസാക്ഷിദിനം ആചരിച്ചു. എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവും ഗവ. കോളേജ് യൂണിയൻ ചെയർമാനുമായിരുന്ന കെ ആർ തോമസിനെ 1981 നവംബർ മൂന്നിനാണ് ആർഎസ്‌എസ് ക്രിമിനലുകൾ കൊലപ്പെടുത്തിയത്. രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി കൂർക്കഞ്ചേരി സെന്ററിൽനിന്ന് തോമസ് കുത്തേറ്റുവീണ വലിയാലുക്കലിലെ രക്തസാക്ഷി മണ്ഡപത്തിലേക്ക് എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ പ്രകടനമായെത്തി പുഷ്‌പാർച്ചന നടത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം ജിഷ്ണു സത്യൻ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് അനുസ്‌മരണ സമ്മേളനം എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം പി താജുദ്ദീൻ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം കൂർക്കഞ്ചേരി ലോക്കൽ സെക്രട്ടറി പി ആർ കണ്ണൻ അധ്യക്ഷനായി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ എസ് റോസൽരാജ്, സിപിഐ എം ഏരിയ കമ്മിറ്റിയംഗം ടി ആർ ഹിരൺ, എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി അനസ് ജോസഫ്, ഏരിയ സെക്രട്ടറി സാനി സൈമൺ എന്നിവർ സംസാരിച്ചു.







0 comments