തൂങ്കുഴി അനുസ്‌മരണ ദിനം ആചരിച്ചു

മാർ ജേക്കബ് തുങ്കുഴി അനുസ്‌മരണ യോഗത്തിൽ മന്ത്രി ആർ ബിന്ദു സംസാരിക്കുന്നു
തൃശൂർ
തൃശൂർ അതിരൂപത ആർച്ച് ബിഷപ്പായിരുന്ന മാർ ജേക്കബ് തൂങ്കുഴിയുടെ അനുസ്‌മരണ ദിനം ആചരിച്ചു. വിശുദ്ധ കുർബാനയും അനുശോചനയോഗവും നടന്നു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ സ്‌മരണ പുതുക്കാൻ വന്നെത്തി. തൂങ്കുഴിക്ക് അശ്രുപൂജയായി അർപ്പിച്ച വസ്‌ത്രങ്ങൾ വിതരണം ചെയ്‌തു. തൃശൂർ ലൂർദ് പള്ളിയിൽ നടന്ന അനുസ്‌മരണ യോഗത്തിൽ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായി. മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, മേയർ എം കെ വർഗീസ്, യാക്കോബായ സിറിയൻ സഭ തൃശൂർ ഭദ്രാസനാധ്യക്ഷൻ ബിഷപ് കുരിയാക്കോസ് മാർ ക്ലിമ്മിസ്, സ്വാമി നന്ദാത്മജാനന്ദ, പി ബാലചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, കൗൺസിലർ രാജൻ പല്ലൻ, തൃശൂർ സിറ്റി അസി. പൊലീസ് കമീഷണർ കെ ജി സുരേഷ്, തൃശൂർ ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ടി എസ് പട്ടാഭിരാമൻ, ക്രിസ്‌തുദാസി മദർ ജനറാൾ സിസ്‌റ്റർ ടീന, സ്‌കറിയ തൂങ്കുഴി. ജോഷി വടക്കൻ എന്നിവർ സംസാരിച്ചു. അനുസ്‌മരണ ദിനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധകുർബാനയ്‌ക്ക് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യ കാർമികനായി. മാർ ബോസ്‌കോ പുത്തൂർ സന്ദേശം നൽകി. മാർ ടോണി നീലങ്കാവിൽ, മോൺ ജോസ് കോനിക്കര, മോൺ ജയ്സൺ കൂനംപ്ലാക്കിൽ എന്നിവർ സഹകാർമികരായി.







0 comments