ജില്ലാതല വായനോത്സവം

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അഖില കേരള വായനോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാ വായനോത്സവം ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ഹരിദാസ് ഉദ്‌ഘാടനം ചെയ്തു.
തൃശൂർ
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അഖില കേരള വായനോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാ വായനോത്സവം ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ഹരിദാസ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം രാജേഷ് അധ്യക്ഷനായി. ജില്ലാ എക്സി. അംഗം ഇ ആർ ശാസ്ത്ര ശർമൻ, ജയൻ അവണൂർ, കെ എ വിശ്വംഭരൻ, ജില്ലാ ലൈബ്രറി കൗൺസിൽ അക്കാദമിക് കമ്മിറ്റി അംഗങ്ങളായ അഡ്വ.വി ഡി പ്രേമപ്രസാദ്, ടി ജി അജിത, ടി എസ് സജീവൻ, ജില്ലാ ഓഫീസർ വിനീത റാണി എന്നിവർ സംസാരിച്ചു. ജില്ലയിലെ ഏഴ് താലൂക്കുകളിൽ ഹൈസ്‌കൂൾ വിഭാഗം, മുതിർന്നവരുടെ വിഭാഗം 25 വയസ്സ് വരെ, മുതിർന്നവരുടെ വിഭാഗം 25 വയസ്സിന് മുകളിൽ ഉള്ളവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ആണ് മത്സരം നടന്നത്.









0 comments