വായനയാണ് ലഹരി

പുരസ്‌കാരവിതരണം നടത്തി

കേരള എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കായി നടത്തിയ   ആസ്വാദനക്കുറിപ്പ് മത്സര വിജയികൾ മുഖ്യാതിഥികള്‍ക്കൊപ്പം

കേരള എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കായി നടത്തിയ ആസ്വാദനക്കുറിപ്പ് മത്സര വിജയികൾ മുഖ്യാതിഥികള്‍ക്കൊപ്പം

വെബ് ഡെസ്ക്

Published on Aug 15, 2025, 12:04 AM | 1 min read

ചാലക്കുടി

കേരള എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കായി നടത്തിയ "വായനയാണ് ലഹരി" ജില്ലാതല ആസ്വാദനക്കുറിപ്പ് മത്സരത്തിന്റെ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ചാലക്കുടി കാർമൽ ഹയർ സെക്കൻഡറി സ്കൂളിൽ ഡെപ്യൂട്ടി എക്സൈസ് കമീഷണർ വി സുഭാഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പല്‍ ഫാ.ജോസ് താണിക്കൽ അധ്യക്ഷനായി. അസി.എക്‌സസൈസ് കമീഷണര്‍ എ ആർ നിഗീഷ് പദ്ധതി വിശദീകരിച്ചു. ചാലക്കുടി സർക്കിൾ ഇൻസ്‌പെക്ടർ എൻ ശങ്കർ, കാർമൽ സ്കൂൾ വിമുക്തി കോ ഓർഡിനേറ്റർ ആശ ശ്രീകുമാർ, വിമുക്തി ജില്ലാ കോ ഓർഡിനേറ്റർ കെ വൈ ഷഫീഖ്, അസി. എക്സൈസ് ഇൻസ്‌പെക്ടർ കെ കെ രാജു എന്നിവർ സംസാരിച്ചു. ചാലക്കുടി കാർമൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ ഹെലൻ ജോഷി, ക്രിസ്റ്റീന ഡെന്നി എന്നിവർക്ക് ഒന്ന്, മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ചു. ആനന്ദപുരം എസ്‌കെഎച്ച്എസ്എസിലെ ടി ആർ ലക്ഷ്മിക്കാണ് രണ്ടാം സ്ഥാനം. ഒ വി വിജയൻ രചിച്ച "ഖസാക്കിന്റെ ഇതിഹാസം" എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു മത്സരം.



deshabhimani section

Related News

View More
0 comments
Sort by

Home