പേവിഷ ബാധയേറ്റ് 3 പശുക്കൾ ചത്തു

പേവിഷബാധയേറ്റ് ചത്ത പശു
അരിമ്പൂർ
അരിമ്പൂരിൽ കുറുനരിയുടെ ആക്രമണത്തിൽ പേവിഷ ബാധയേറ്റ് മൂന്ന് പശുക്കൾ ചത്തു. കൈപ്പിള്ളി വീട്ടിൽ സിദ്ധാർഥന്റെ രണ്ടും കിഴക്കുപുറത്ത് ഉണ്ണിക്കൃഷ്ണന്റെ ഒരു പശുവുമാണ് ചത്തത്. കഴിഞ്ഞ എട്ടിന് വൈകിട്ട് മൂന്നരയോടെയാണ് പശുക്കൾക്ക് കടിയേറ്റത്. ഉടനെ പഞ്ചായത്തിലെ മൃഗഡോക്ടറെത്തി പേവിഷബാധയ്ക്കുള്ള നാല് കുത്തിവയ്പുകൾ നൽകിയെങ്കിലും തിങ്കളാഴ്ച രാവിലെയോടെ പശുക്കൾ ചത്തു. അമ്പതിനായിരം രൂപ വിലവരുന്ന പശുക്കളായിരുന്നു. ക്ഷീരകർഷക അവാർഡ് ഉൾപ്പെടെ നേടിയ സിദ്ധാർഥൻ കഴിഞ്ഞ 35 വർഷമായി ഇൗ മേഖലയിലുണ്ട്. ഉണ്ണിക്കൃഷ്ണൻ കഴിഞ്ഞ 13 വർഷമായി ക്ഷീര കർഷകനാണ്. ഇവരെല്ലാം ക്ഷീരസംഘങ്ങളിൽ പാൽ വിൽക്കുന്നവരാണ്. പശുക്കൾ ചത്തതോടെ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കർഷകർക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ ദുരന്തനിവാരണ വിഭാഗത്തിലുൾപ്പെടുത്തി നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, വൈസ് പ്രസിഡന്റ് സി ജി സജീഷ് എന്നിവർ പറഞ്ഞു. പഞ്ചായത്തംഗം കെ കെ ഹരിദാസ് ബാബു, വെറ്ററിനറി ഡോക്ടർമാരായ രാധിക ശ്യാം, അലക്സ് എന്നിവർ വീടുകളിലെത്തി നടപടികൾക്ക് നേതൃത്വം നൽകി.









0 comments