നഗരത്തില്‍ ഗതാഗത നിയന്ത്രണം

പുലികളിയുടെ ഭാഗമായി തൃശൂർ നഗരത്തിൽ തിങ്കളാഴ്‌ച ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.
വെബ് ഡെസ്ക്

Published on Sep 08, 2025, 12:11 AM | 2 min read

തൃശൂർ

പുലികളിയുടെ ഭാഗമായി തൃശൂർ നഗരത്തിൽ തിങ്കളാഴ്‌ച ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. പകൽ രണ്ടുമുതൽ സ്വരാജ്‌ റ‍ൗണ്ടിലേക്കും അനുബന്ധ റോഡുകളിലേക്കും വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. മണ്ണൂത്തി ഭാഗത്തുനിന്ന്‌ ശക്തൻ സ്റ്റാന്‍ഡിലേക്കുള്ള ബസുകൾ പുളിക്കൻ മാർക്കറ്റ് സെന്ററിൽനിന്നും നെല്ലിക്കുന്ന് മാർഅപ്രേം, ഫാത്തിമനഗർ, ഐടിസി ജങ്ഷൻ, ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിക്കാം. തിരിച്ച് മിഷൻ ക്വാർട്ടേഴ്സ്, കാട്ടൂക്കാരൻ ജങ്ഷൻ, ശവക്കോട്ട, ഫാത്തിമനഗർ ജങ്ഷൻ വഴിപോകണം. വടക്കേ സ്റ്റാൻഡിലേക്കുള്ള ബസുകൾ കിഴക്കേകോട്ടയിൽ നിന്ന് പെൻഷൻമൂല, അശ്വിനി ജങ്ഷൻ വഴി വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജങ്ഷൻ വഴിപോകാം. ​​പുത്തൂർ ഭാഗത്തുനിന്ന്‌ മാന്ദാമംഗലം, പുത്തൂർ, വലക്കാവ് തുടങ്ങിയ ഭാഗത്തുനിന്നുള്ള ബസുകൾ ഐടിസി ജങ്ഷനിൽനിന്ന് ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, ഫാത്തിമനഗർ ജങ്ഷൻ വഴി. മുക്കാട്ടുക്കര, നെല്ലങ്കരഭാഗത്ത് നിന്ന് വടക്കേസ്റ്റാൻഡിലേക്കുള്ള ബസ്സുകൾ ബിഷപ്‌പാലസ് പെൻഷൻമൂല, ചെമ്പുക്കാവ് ജങ്ഷൻ, രാമനിലയം, അശ്വിനി ജങ്ഷൻ വഴിവടക്കേ സ്റ്റാൻഡിൽ പ്രവേശിക്കാം. മടക്കം ഇൻഡോർ സ്റ്റേഡിയം ജങ്ഷൻ വഴി. ​വടക്കാഞ്ചേരി ഭാഗത്തുനിന്ന്‌ ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ, തിരുവില്വാമല എന്നിവിടങ്ങളിലേക്കുള്ള ബസുകൾ പെരിങ്ങാവ് കോലോത്തുംപാടം റോഡ് വഴി അശ്വിനി ജങ്ഷനിലൂടെ വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സർവീസ്‌ നടത്തണം. ​മെഡിക്കൽ കോളേജ്, അത്താണി, കൊട്ടേക്കാട് ഭാഗത്തുനിന്നുള്ള ബസുകൾ പെരിങ്ങാവ്, കോലോത്തുംപാടം റോഡ് വഴി അശ്വിനി ജങ്ഷനിലൂടെ വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സർവീസ് നടത്തണം. ചേറൂർ, പള്ളിമൂല, രാമവർമപുരം, മാറ്റാമ്പുറം, കുണ്ടുകാട് ഭാഗത്തുനിന്നുള്ള ബസുകൾ ബാലഭവൻവഴി ചെമ്പുക്കാവ് ജങ്ഷനിൽനിന്നും വലത്തോട്ട് തിരിഞ്ഞ്‌ രാമനിലയം ഇൻഡോർ സ്റ്റേഡിയം ജങ്ഷൻ വഴി അശ്വിനി ജങ്ഷനിലൂടെ വടക്കേ സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും ഇൻഡോർ സ്റ്റേഡിയം ജങ്ഷൻ വഴി തിരികെ പോകേണ്ടതുമാണ്. ​ കുന്നംകുളം ഭാഗത്തുനിന്ന്‌ കുന്നകുളം, കോഴിക്കോട്, ഗുരുവായൂർ, അടാട്ട്, പൂങ്കുന്നം വഴി വരുന്ന എല്ലാ ബസുകളും പൂങ്കുന്നത്ത് റൂട്ട് അവസാനിപ്പിച്ച് പടിഞ്ഞാറേക്കോട്ട, അയ്യന്തോൾ സിവിൽ ലൈൻ, അയ്യന്തോൾ ഗ്രൗണ്ട്, ലുലു ജങ്ഷൻവഴി തിരികെപോകണം. ​വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, പടിഞ്ഞാറേ കോട്ടവഴി വരുന്ന ബസുകൾ വെസ്റ്റ് ഫോർട്ടിൽ നിന്ന് കാൽവരി റോഡ് വഴി തിരിഞ്ഞ് തോപ്പിൻ മൂല, നേതാജി ഗ്രൗണ്ട് പരിസരം മുതൽ വെസ്റ്റ് ഫോർട്ടില്‍ റൂട്ട് അവസാനിപ്പിച്ച് തിരികെപടിഞ്ഞാറേ കോട്ട വഴി മടങ്ങണം. ​ കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരിവഴി വരുന്ന എല്ലാ ബസുകളും ബാല്യ ജങ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ പ്രവേശിക്കണം. തിരികെ കണ്ണംകുളങ്ങര, ചിയ്യാരം വഴി മടങ്ങണം. കണ്ണംകുളങ്ങര കസ്തൂർബാ ഹോസ്പിറ്റൽ ജങ്ഷനിൽ നിന്ന്‌ വാഹനങ്ങൾ ശക്തൻ സ്റ്റാൻഡിലേക്ക് പ്രവേശിക്കരുത്‌. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരിവഴി വന്ന് വെസ്റ്റ് ഫോർട്ട് വഴി പോകേണ്ട ചെറുവാഹനങ്ങൾ കൂർക്കഞ്ചേരിയിൽ നിന്ന്‌ ഇടത്തോട്ട് തിരഞ്ഞ് വടൂക്കര, അരണാട്ടുകര വഴി പോകണം. ഒല്ലൂർ, ആമ്പല്ലൂർ, വരന്തരപ്പിള്ളി ഭാഗത്തുനിന്നുള്ള ബസുകൾ മുണ്ടൂപാലം ജങ്ഷനിൽനിന്ന്‌ ഇടത്തോട്ട്തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിക്കണം. തിരികെ കാട്ടൂക്കാരൻ ജങ്ഷൻ വഴി സർവീസ്‌ നടത്തണം. അശ്വിനി ഭാഗത്തു നിന്നും മണ്ണുത്തി, പാലക്കാട്, എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസും ട്രെയിലറും ഒഴികെയുള്ള വാഹനങ്ങൾ പെൻഷൻ മൂല വഴി താഴോട്ടിറങ്ങി നെല്ലങ്കര, മുക്കാട്ടുക്കര വഴി പോകണം. കുന്നംകുളത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസ്, ട്രെയ്‌ലർ ഒഴികെയുള്ള എല്ലാ വാഹനങ്ങളും മുണ്ടൂരിൽനിന്ന്‌ തിരിഞ്ഞ് കൊട്ടേക്കാട്, വിയ്യൂർ പാലം വഴി പവർഹ‍ൗസ്‌ ജങ്ഷനിലെത്തി പൊങ്ങണംകാട്, ചിറക്കോട് മുണ്ടിക്കോട് വഴി പോകണം. കുന്നംകുളത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയ്‌ലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂർ തിരിഞ്ഞ് കൊട്ടേക്കാട് , വിയ്യൂർ പാലം വഴി പവർഹ‍ൗസ്‌ ജങ്ഷനിലെത്തി പൊങ്ങണംകാട്, മുക്കാട്ടുക്കര വഴി പോകണം. ചിയ്യാരം ഭാഗത്ത് നിന്ന് പടിഞ്ഞാറേ കോട്ട ഭാഗത്തേക്ക് പോകുന്ന എല്ലാ ചെറുവാഹനങ്ങളും കൂർക്കഞ്ചേരി സെന്ററിൽ നിന്നും വടൂക്കര, തോപ്പിൻമൂല വഴി സർവീസ്‌ നടത്തണം.



deshabhimani section

Related News

View More
0 comments
Sort by

Home