റോഡിലെ കുഴികളില്‍ മത്സ്യങ്ങളെ നിക്ഷേപിച്ച് പ്രതിഷേധം

വെട്ടുകടവ് വികസന സമിതിയുടെ നേതൃത്വത്തില്‍ റോഡിലെ കുഴികളില്‍ അലങ്കാര മത്സ്യങ്ങളെ നിക്ഷേപിക്കുന്നു
വെബ് ഡെസ്ക്

Published on Aug 18, 2025, 12:45 AM | 1 min read


ചാലക്കുടി

റോഡിലെ വെള്ളം നിറഞ്ഞ കുഴികളില്‍ അലങ്കാര മത്സ്യങ്ങളെ നിക്ഷേപിച്ച് കര്‍ഷകദിനത്തില്‍ നഗരസഭക്കെതിരെ പ്രതീകാത്മക പ്രതിഷേധം. വെട്ടുകടവ് വികസന സമിതി നേതൃത്വത്തിലാണ് സമരം. ഈ ഭാഗത്ത്‌ റോഡുകളില്‍ വലിയ കുഴികള്‍ രൂപപ്പെട്ട് അപകടങ്ങള്‍ പതിവാണ്. ഇത് സംബന്ധിച്ച് നഗരസഭ ചെയര്‍മാന് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. അലങ്കാര മത്സ്യങ്ങള്‍, വളര്‍ത്തുമത്സ്യങ്ങള്‍ എന്നിവയെയാണ് കുഴികളില്‍ നിക്ഷേപിച്ചത്. വെട്ടുകടവ് വികസന സമിതി പ്രസിഡന്റ് ഡെന്നി മൂത്തേടന്‍ അധ്യക്ഷനായി. ജോര്‍ജ്‌ മങ്ങാടന്‍, നിഷാന്ത് ഡി കൂള, സോജോ സണ്ണി, ജോസ് മേനാച്ചേരി എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home