പ്രവാസി ക്ഷേമനിധിയിലേക്ക് കേന്ദ്രഫണ്ട് അനുവദിക്കണം: പ്രവാസിസംഘം

പ്രവാസി സംഘം തൃശൂർ ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്യുന്നു
ചെറുതുരുത്തി
പ്രവാസി ക്ഷേമനിധിയിലേക്ക് കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം തൃശൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചെറുതുരുത്തി മോഹൻദാസ് നഗറിൽ നടന്ന സമ്മേളനം പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ വി അഷറഫ് ഹാജി അധ്യക്ഷനായി. പി സെയ്താലിക്കുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൾ ഖാദർ, സി കെ കൃഷ്ണദാസ്, പി സുലൈഖ ജമാൽ, എൻ ബി മോഹനൻ, എം കെ ശശിധരൻ, വള്ളത്തോൾ നഗർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ ഐ യൂസഫ്, എം എം ഹനീഫ, സിപിഐ എം ലോക്കൽ സെക്രട്ടറിമാരായ കെ പി അനിൽ, സി ആർ സുധാകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി എസ് ശ്രീരാജ് (പ്രസിഡന്റ്), എം കെ ശശിധരൻ (സെക്രട്ടറി).









0 comments