ഗവർണർമാർ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ഉപകരണങ്ങളായി: തുഷാർ ഗാന്ധി

ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർഗാന്ധി ലളിതകലാ അക്കാദമിയിൽ നടക്കുന്ന ഗാന്ധിജി ചരിത്ര വഴിയിൽ ഫോട്ടോ പ്രദര്ശനം കാണാനെത്തിയപ്പോൾ
തൃശൂർ
ഗവർണർമാർ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ഉപകരണങ്ങളായി മാറിയെന്ന് തുഷാർ ഗാന്ധി. ലളിതകലാ അക്കാദമിയിൽ സമദർശിയും ജനാധിപത്യ മതേതര കൂട്ടായ്മയും ചേർന്ന് സംഘടിപ്പിച്ച ‘ഫ്രീഡം ഗാന്ധി 169 ഡേയ്സ്’ കലാപ്രദർശനത്തിന്റെ ഭാഗമായി നടന്ന ‘സമകാലിക ഇന്ത്യയിൽ ഗാന്ധിയുടെ പ്രസക്തി’ വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഓരോ പൗരനും ചോദ്യങ്ങൾ ചോദിക്കാൻ അവകാശമുള്ള ജനാധിപത്യമാണ് വേണ്ടത്. ഇത് മൂന്നാം തവണയാണ് തെരഞ്ഞെടുപ്പിനെ സംബന്ധിക്കുന്ന ചോദ്യങ്ങൾ സുപ്രീംകോടതി ഉന്നയിക്കുന്നത്. ഇതുവരെ തെരഞ്ഞെടുപ്പ് അട്ടിമറിച്ച ചരിത്രം ഉണ്ടായിട്ടില്ല. അഴിമതിക്കെതിരെയും ഭരണഘടനാ അവകാശ നിഷേധങ്ങൾക്കെതിരെയുമുള്ള പ്രക്ഷോഭങ്ങൾക്ക് ആഹ്വാനം ചെയ്യണം. ഒരു പൗരന്റെ വോട്ട് തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെടുന്നത് ആദ്യമാണ്. ഇത് പൗരന്റെ അവകാശങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. പൗരാവകാശങ്ങൾ ഒന്നിന് പുറകെ ഒന്നായി നീക്കം ചെയ്യപ്പെടുന്നു. സ്വാതന്ത്ര്യം കിട്ടിയപ്പോൾ പൂർണ സ്വരാജ് എന്ന സ്വപ്നം പൂർത്തീകരിക്കപ്പെട്ടുവെന്നും എന്നാൽ ഇന്ന് പൂർണ സ്വരാജ് എന്ന സ്വപ്നം അപൂർണമായി നിൽക്കുകയാണ്. ജുഡീഷ്യറി ബ്യൂറോക്രസിയും വിട്ടുവീഴ്ച ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.









0 comments