ഉജ്വലബാല്യം അവാർഡ്
വരയിൽ തിളങ്ങി ദേവ്‌യാൻ

കയ്പമംഗലം
ഉജ്വല ബാല്യം അവാർഡ് നേടി കയ്പമംഗലം സ്വദേശിയായ കെ ജി ദേവ്‌യാൻ. ഗിരീഷ് - ഭവ്യ ദമ്പതിളുടെ മകനായ ഇൗ 10 വയസ്സുകാരൻ ഒന്നരവയസ്സുമുതൽ ചിത്രരചന ആരംഭിച്ചു. മൃഗങ്ങളുടെയും പക്ഷികളുടെയും ചിത്രങ്ങളായിരുന്നു തുടക്കത്തിലെങ്കിലും പിന്നീട് പ്രകൃതി ദൃശ്യങ്ങളിലേക്കും പോർട്രേറ്റിലേക്കും മാറി. പെൻസിലും വാട്ടർ കളറും ക്രയോൺസും ഉപയോഗിച്ച് അനായാസമായി, അതിശയിപ്പിക്കുന്ന രീതിയിൽചിത്രങ്ങൾ വരയ്ക്കും. ഇതുവരെ ഏകദേശം 3000 ചിത്രങ്ങൾ വരച്ചിട്ടുണ്ട്. സ്കൂൾ കലോത്സവത്തിലും, ശാസ്ത്രമേളയിലും ഒന്നാം സ്ഥാനം നേടി. സ്കൂൾ നാടകങ്ങളിലും കവിതാ പാരായണത്തിലും മികവ്പുലർത്തിയിട്ടുണ്ട്. എൽഎസ്എസ് സ്കോളർഷിപ്പും ലഭിച്ചിട്ടുണ്ട്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. 2024 ൽ ദേശാഭിമാനിയുടെ വി പി സുരേഷ് കുമാർ മെമ്മോറിയൽ പുരസ്കാരവും ലഭിച്ചു. നിലവിൽ പെരിഞ്ഞനം ഗവ. യുപി സ്കൂളിലെ അഞ്ചാം തരം വിദ്യാർഥിയാണ്.









0 comments