ബൈക്ക് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

സച്ചിന്‍
ചാലക്കുടി
നിയന്ത്രണംവിട്ട ബൈക്ക് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കുറ്റിക്കാട് തെക്കന്‍ വീട്ടില്‍ സച്ചിന്‍(26) ആണ് മരിച്ചത്. തിങ്കള്‍ പുലര്‍ച്ചെ 1.30ഓടെ ചൗക്ക ജങ്ഷനില്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമായിരുന്നു സംഭവം. പോട്ട പെരുന്നാള്‍ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടുങ്ങുന്ന വഴിയായിരുന്നു അപകടം. സച്ചിന്‍ ജര്‍മനിയിലേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. സംസ്‌കാരം പിന്നീട്. അച്ഛൻ: വിത്സൻ. അമ്മ: എല്‍സി(ഇറ്റലി). സഹോദരന്‍: സഞ്ജയ്(നഴ്‌സിങ് വിദ്യാര്‍ഥി, മംഗലാപുരം).









0 comments