ദേശീയപാത നിർമാണത്തിലെ അനാസ്ഥ
ജനകീയ പ്രതിഷേധമുയർന്നു

എല്‍ഡിഎഫ് ന്റെ നേതൃത്വത്തില്‍ മുരിങ്ങൂരില്‍ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സമരം സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകന്‍ ഉദ്ഘാടനം ചെയ്യുന്നു
ചാലക്കുടി
ജനങ്ങള്‍ക്ക് ദുരിതം വിതക്കുന്ന ദേശീയപാത നിര്‍മാണത്തില്‍ ബെന്നി ബെഹനാന്‍ എംപി, സനീഷ് കുമാര്‍ എംഎല്‍എ എന്നിവരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് കൊരട്ടി, മേലൂര്‍, കാടുകുറ്റി എന്നിവിടങ്ങളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് മുരിങ്ങൂരില്‍ ജനകീയ പ്രതിഷേധം നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകന്‍ ഉദ്ഘാടനം ചെയ്തു. എം വി ഗംഗാധരന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ പി സി ബിജു, എം എസ് സുനിത, പ്രിന്‍സി ഫ്രാന്‍സീസ് നേതാക്കളായ ടി പി ജോണി, എം എം രമേശന്‍, പി വി ഷാജന്‍, പോളി ഡേവീസ്, വി ജെ ജോജി, അഡ്വ. കെ ആര്‍ സുമേഷ്, ജോസ് പൈനാടത്ത്, ജോര്‍ജ് ഐനിക്കല്‍, ഡെന്നീസ് കെ ആന്റണി എന്നിവര്‍ സംസാരിച്ചു. സമരത്തിന്റെ ഭാഗമായി തിങ്കള്‍ പാലക്കാടുള്ള ദേശീയപാത പ്രോജക്റ്റ് ഡയറക്ടറുടെ ഓഫീസ് ഉപരോധിക്കുമെന്നും സമരക്കാര്‍ അറിയിച്ചു.









0 comments