മൈക്രോബയോം ഗവേഷണത്തിന് ജൂബിലിയും
ഗവേഷണ പ്രവർത്തനം: ധാരണപത്രം കൈമാറി

തൃശൂര്‍
കേരളസർക്കാർ സ്ഥാപനമായ സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോമും തൃശൂർ ജൂബിലി സെന്റർ ഫോർ മെഡിക്കൽ റിസർച്ചും മൈക്രോബയോം ഗവേഷണത്തിന് സംയുക്ത പ്രവർത്തനങ്ങൾക്ക് ധാരണപത്രം കൈമാറി. ജൂബിലി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയനും തിരുവനന്തപുരം സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം ഡയറക്ടർ ഡോ. സാബു തോമസും ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം ചന്ദ്രദത്തൻ, കേരള ഫിഷറീസ് സര്‍വകലാശാലാ വൈസ് ചാൻസിലർ പ്രൊഫ. എ ബിജുകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ധാരണപത്രം കൈമാറി. രോഗ കാരണം കണ്ടെത്തുന്നതിലും ചികിത്സയിലും രോഗപ്രതിരോധ പ്രവർത്തനങ്ങളിലും വലിയ മാറ്റങ്ങൾക്ക് ഇതിലൂടെ വഴി തുറക്കും. ജൂബിലിയിൽ നിലവിൽ നാല് പദ്ധതികളിൽ മൈക്രോബയോം ഗവേഷണം മുഖ്യവിഷയമാണ്. ചടങ്ങില്‍ ജൂബിലി ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. ഡി എം വാസുദേവൻ, റിസർച്ച് കോ–ഓർഡിനേറ്റർ ഡോ. പി ആർ വർഗീസ്, സിഇഒ ഡോ. ബെന്നി ജോസഫ്, അസി. ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര, മെഡിക്കൽ കോളേജ് പ്രിൻസിപ്പല്‍ ഡോ. എം എ ആൻഡ്രൂസ് എന്നിവർ സംസാരിച്ചു.









0 comments