മെഡിക്കല്‍ കോണ്‍ഫറന്‍സ്

ജൂബിലി മിഷൻ മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മെഡിക്കൽ കോൺഫറൻസ് കേരള ആരോഗ്യ സർവകലാശാല റിസർച്ച് ഡീൻ ഡോ. കെ എസ് ഷാജി ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ‘കൗമാരപ്രായക്കാരുടെ സ്വഭാവവൈകല്യങ്ങള്‍’ എന്ന വിഷയത്തിൽ മെഡിക്കല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. കേരള ആരോഗ്യ സര്‍വകലാശാല റിസര്‍ച്ച് ഡീന്‍ ഡോ. കെ എസ് ഷാജി ഉദ്ഘാടനം ചെയ്തു. ജൂബിലി മിഷന്‍ ആശുപത്രി ഡയറക്ടര്‍ ഫാ. റെന്നി മുണ്ടന്‍കുരിയന്‍, പ്രിന്‍സിപ്പൽ ഡോ. എം എ ആന്‍ഡ്രൂസ്, സൈക്യാട്രി പ്രൊഫസര്‍ എമിരിറ്റസ് ഡോ. ജെയിംസ് ടി ആന്റണി, സൈക്യാട്രി വിഭാഗം മേധാവി ഡോ. നീതി വത്സന്‍, അസി. പ്രൊഫസര്‍ ഡോ. ജോമി ചക്കാലകുടി എന്നിവര്‍ സംസാരിച്ചു. കൗമാരക്കാരിലെ സ്വഭാവവൈകല്യങ്ങള്‍, ആത്മഹത്യാപ്രവണത, അക്രമവാസന, സ്കൂളില്‍ പോകാനുള്ള വിമുഖത എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ച് ക്ലാസുകള്‍ നടന്നു. കാരക്കോണം മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍ ഡോ. അനില്‍ പ്രഭാകരന്‍, കൊച്ചിയിലെ പീജെയ്സ് ന്യൂറോസെന്ററിലെ സീനിയര്‍ സൈക്യാട്രിസ്റ്റ് ഡോ. ഫിലിപ്പ് ജോണ്‍, കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഡോ. വര്‍ഗീസ് പുന്നൂസ്, തിരുവനന്തപുരം മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ സീനിയര്‍ സൈക്യാട്രിസ്റ്റ് ഡോ. ഇന്ദു വി നായര്‍, പുതുച്ചേരി ജിപ്മറിലെ ഡോ. വികാസ് മേനോന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.









0 comments