340 കുടുംബങ്ങൾക്ക് സുരക്ഷിത ഭവനങ്ങളൊരുക്കി പഞ്ചായത്ത് വെറും ലൈഫല്ല തളിക്കുളം കരുതൽ സി എസ് സുനിൽ തളിക്കുളം ലൈഫ് പദ്ധതിയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വീടുകൾ നിർമിച്ചുനൽകിയ പഞ്ചായത്തുകളിലൊന്നാണ് തളിക്കുളം. ലൈഫിൽ 340 കുടുംബങ്ങൾക്ക് വാസസൗകര്യമൊരുക്കി കരുതലിന്റെ പര്യായമായി തളിക്കുളം മാറി. - വീടില്ലാത്ത പാവപ്പെട്ട കുടുംബങ്ങൾക്ക് സുരക്ഷിത ഭവനം ഒരുക്കുക എന്നതായിരുന്നു എൽഡിഎഫ് ഭരണസമിതിയുടെ ലക്ഷ്യം. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ പരമാവധി ഫണ്ടുകളും ഗവൺമെന്റ് അംഗീകൃത ലോണായ ഹഡ്കോ ലോണും ഉപയോഗപ്പെടുത്തിയാണ് വീടുകൾ നൽകിയത്. വിവിധ ഘട്ടങ്ങളിലായി പണിനിലച്ച വീടുകളുടെ നിർമാണം പൂർത്തീകരിക്കലായിരുന്നു ആദ്യഘട്ടം. 37 വീടുകളാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയത്. രണ്ടാം ഘട്ടത്തിൽ 104 ഗുണഭോക്താക്കളാണുണ്ടായിരുന്നത്. ഇതിൽ എസ്സി വിഭാഗത്തിലുള്ള 26 പേർക്കും ജനറൽ വിഭാഗത്തിൽ 78 പേർക്കും വീടുകൾ നൽകി. എസ്സി, ഫിഷറീസ് വകുപ്പുകളിൽ നിന്ന് ലഭിച്ച അഡീഷണൽ ലിസ്റ്റ് പ്രകാരം അഞ്ചു വീടുകൾ കൂടി നൽകി. മൂന്നാം ഘട്ടത്തിൽ 51 പേർക്ക് ഭവന നിർമാണത്തിന് ധനസഹായം നൽകി. ലൈഫ് ട്വന്റി ട്വന്റി പ്രകാരം ജനറൽ വിഭാഗത്തിന് 105 വീടും എസ്സി വിഭാഗത്തിന് 46 വീടും ഫിഷറീസ് വിഭാഗത്തിന് 12 വീടും ഉൾപ്പെടെ 163 വീടുമാണ് നൽകിയത്. ലൈഫ് രണ്ട്, മൂന്ന് ഘട്ടവും ട്വന്റി ട്വന്റി പ്രകാരവും ഭൂമിയില്ലാത്ത 75 ഗുണഭോക്താക്കൾക്ക് ഭൂമിയും നൽകി കരുതലിന്റെ മാതൃകയാവുകയാണ് തളിക്കുളം പഞ്ചായത്ത്.
വെറും ലൈഫല്ല തളിക്കുളം കരുതൽ

തളിക്കുളം
ലൈഫ് പദ്ധതിയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വീടുകൾ നിർമിച്ചുനൽകിയ പഞ്ചായത്തുകളിലൊന്നാണ് തളിക്കുളം. ലൈഫിൽ 340 കുടുംബങ്ങൾക്ക് വാസസൗകര്യമൊരുക്കി കരുതലിന്റെ പര്യായമായി തളിക്കുളം മാറി. - വീടില്ലാത്ത പാവപ്പെട്ട കുടുംബങ്ങൾക്ക് സുരക്ഷിത ഭവനം ഒരുക്കുക എന്നതായിരുന്നു എൽഡിഎഫ് ഭരണസമിതിയുടെ ലക്ഷ്യം. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ പരമാവധി ഫണ്ടുകളും ഗവൺമെന്റ് അംഗീകൃത ലോണായ ഹഡ്കോ ലോണും ഉപയോഗപ്പെടുത്തിയാണ് വീടുകൾ നൽകിയത്. വിവിധ ഘട്ടങ്ങളിലായി പണിനിലച്ച വീടുകളുടെ നിർമാണം പൂർത്തീകരിക്കലായിരുന്നു ആദ്യഘട്ടം. 37 വീടുകളാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയത്. രണ്ടാം ഘട്ടത്തിൽ 104 ഗുണഭോക്താക്കളാണുണ്ടായിരുന്നത്. ഇതിൽ എസ്സി വിഭാഗത്തിലുള്ള 26 പേർക്കും ജനറൽ വിഭാഗത്തിൽ 78 പേർക്കും വീടുകൾ നൽകി. എസ്സി, ഫിഷറീസ് വകുപ്പുകളിൽ നിന്ന് ലഭിച്ച അഡീഷണൽ ലിസ്റ്റ് പ്രകാരം അഞ്ചു വീടുകൾ കൂടി നൽകി. മൂന്നാം ഘട്ടത്തിൽ 51 പേർക്ക് ഭവന നിർമാണത്തിന് ധനസഹായം നൽകി. ലൈഫ് ട്വന്റി ട്വന്റി പ്രകാരം ജനറൽ വിഭാഗത്തിന് 105 വീടും എസ്സി വിഭാഗത്തിന് 46 വീടും ഫിഷറീസ് വിഭാഗത്തിന് 12 വീടും ഉൾപ്പെടെ 163 വീടുമാണ് നൽകിയത്. ലൈഫ് രണ്ട്, മൂന്ന് ഘട്ടവും ട്വന്റി ട്വന്റി പ്രകാരവും ഭൂമിയില്ലാത്ത 75 ഗുണഭോക്താക്കൾക്ക് ഭൂമിയും നൽകി കരുതലിന്റെ മാതൃകയാവുകയാണ് തളിക്കുളം പഞ്ചായത്ത്.








0 comments