പുസ്തകപ്പുര ഗ്രന്ഥശാലാ ദിനാചരണം

തൃശൂർ
വായനശാലകളിൽ അംഗങ്ങളായി ചേർന്നും ലൈബ്രറി കൗൺസിൽ നടത്തുന്ന വായനാ വസന്തത്തിൽ പങ്കാളികളായും പുസ്തകപ്പുരയിലെ കുട്ടികളും രക്ഷിതാക്കളും ഗ്രന്ഥശാലാദിനം ആചരിച്ചു. നിരാമയൻ വിപിൻ കണിമംഗലം ഗ്രാമീണ വായനശാലയിലും കെ ബി അൻഷ്യ അരിമ്പൂർ മഹാത്മയിലും എം എസ് വൈഗ എടതിരിഞ്ഞിയിലും അഗ്‌ന മേരി കാക്കശ്ശേരി ഗ്രാമീണ വായനശാലയിലും അന്നമറിയ അയ്യന്തോൾ അപ്പൻ തമ്പുരാൻ വായനശാലയിലും അംഗത്വം നേടി. 18 വയസ്സുവരെയുള്ള കുട്ടികളെ സൗജന്യമായി ചേർക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കുട്ടികളെ അംഗങ്ങളാക്കിയത്. കുട്ടികളെ വായനശാലകളിൽ എത്തിക്കുക വഴി ജില്ലയിൽ പുതിയൊരു വായന സമൂഹത്തിന് അടിത്തറയൊരുക്കുകയാണ് പുസ്തകപ്പുരയുടെ ലക്ഷ്യം.








0 comments