ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്ക
കെഎസ്ടിഎ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം

കണിമംഗലം എസ്‌എൻ സ്‌കൂളിൽ കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി സാജൻ ഇഗ്നേഷ്യസ് ഉദ്‌ഘാടനം ചെയ്യുന്നു
തൃശൂർ
അധ്യാപകരുടെ തൊഴിൽ സുരക്ഷിതത്വത്തെ ബാധിക്കുന്ന ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തണമെന്നും ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്ടിഎ നേതൃത്വത്തിൽ ജില്ലയില്‍ അധ്യാപകരുടെ വ്യാപക പ്രതിഷേധം. ബാഡ്‌ജ് ധരിച്ചാണ് അധ്യാപകർ പ്രതിഷേധിച്ചത്. കേരളത്തിലെ ഭൂരിഭാഗം അധ്യാപകരുടെയും നിലനിൽപ്പിനെയും പ്രൊമോഷനുകളെയും ദോഷകരമായി ബാധിക്കുന്ന കോടതി വിധിയാണ് ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് വന്നിരിക്കുന്നത്. കണിമംഗലം എസ്‌എൻ സ്‌കൂളിൽ ജില്ലാ സെക്രട്ടറി സാജൻ ഇഗ്നേഷ്യസും പഴയന്നൂർ ബിആർസിയിൽ ജില്ലാ പ്രസിഡന്റ് കെ പ്രമോദും മറ്റത്തൂർ എസ്‌കെഎച്ച്‌എസിൽ സംസ്ഥാന എക്സിക്യൂട്ടീവ്ംഗം ഡോ. പി സി സിജിയും പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തു. കുന്നംകുളത്ത് ജില്ലാ ട്രഷറർ ടി വിനോദിനിയും ഗുരുവായൂർ ശ്രീകൃഷ്‌ണ ഹയർ സെക്കൻഡറി സ്‌കൂളില്‍ സംസ്ഥാന കമ്മിറ്റിയംഗം ടി എം ലതയും നാട്ടിക ഇൗസ്റ്റ് യുപി സ്‌കൂളില്‍ സംസ്ഥാന കമ്മിറ്റിയംഗം ബിനോയ് ടി മോഹനും ഇരിങ്ങാലക്കുട എസ്‌എൻ ഹയർ സെക്കൻഡറി സ്‌കൂളില്‍ ദീപാ ആന്റണിയും പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തു.









0 comments