കെഎസ്ടിഎ ജില്ലാ സമ്മേളനം: -സംഘാടക സമിതിയായി

വലപ്പാട്
തൃപ്രയാറിൽ ഡിസംബർ 20, 21 തിയതികളിൽ നടക്കുന്ന കെഎസ്ടിഎ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം നടന്നു. വലപ്പാട് നാട്ടിക ഫർക്ക കോ-–ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഹാളിൽ ജില്ലാ പഞ്ചായത്ത് അംഗം പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് കെ പ്രമോദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി എം അഹമ്മദ്, മഞ്ജുള അരുണൻ, സിപിഐ എം ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു, കെ എ വിശ്വംഭരൻ, കെ സി പ്രസാദ്, കെ ആർ സീത, വി കല, സി എ നസീർ, ഇ പി കെ സുഭാഷിതൻ, ഡോ. പി സി സിജി, ടി വി മദനമോഹനൻ, ഇ കെ തോമസ് , ടി എം ലത, ബിനോയ് ടി മോഹൻ, സാജൻ ഇഗ്നേഷ്യസ്, ടി വിനോദിനി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം എ ഹാരിസ് ബാബു (ചെയർമാൻ), എൻ കെ സുരേഷ് കുമാർ (ജനറൽ കൺവീനർ).









0 comments