കേരള കോണ്‍ഗ്രസ് എം 61–-ാം ജന്മദിനാഘോഷം
ജില്ലാതല ഉദ്ഘാടനം നടത്തി

കേരള കോണ്‍ഗ്രസ് എം 61-–ാം ജന്മദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ നിര്‍വഹിക്കുന്നു
തൃശൂര്‍
കേരള കോണ്‍ഗ്രസ് എം 61–-ാം ജന്മദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത് ജില്ലാ കമ്മിറ്റി ആഫീസിന് മുമ്പില്‍ പാര്‍ടി പതാക ഉയര്‍ത്തി നിര്‍വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആനിത്തോട്ടം അധ്യക്ഷനായി. സംവിധായകന്‍ ടോം ഇമ്മട്ടി മുഖ്യാതിഥിയായി. സി ടി ബാബു, കെ സി ഹിറ്റ്‌ലസ്, അഡ്വ. സന്തോഷ് കൂനമ്മാക്കല്‍, ജെസ്മോന്‍ ചാക്കുണ്ണി, അഡ്വ. സജൂഷ് മാത്യു, അഡ്വ. ശ്രീകുമാര്‍ പ്ലാക്കാട്ട്, അഡ്വ. കെ കെ സന്തോഷ്കുമാര്‍, പ്രേമന്‍ ചിറയില്‍, ജിയോ ജോസഫ്, സിജോ ചുങ്കത്ത്, ബിജു ആന്റണി എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ 94 കേന്ദ്രങ്ങളില്‍ പാര്‍ടി കമ്മിറ്റികളുടെ നേതൃത്വത്തില്‍ പതാക ദിനം ആചരിച്ചു.









0 comments