കലാമണ്ഡലത്തിൽ നളചരിത രസായനത്തിന് തുടക്കം

ചെറുതുരുത്തി
കേരള കലാമണ്ഡലം കഥകളി സംഗീത വിഭാഗത്തിന്റെയും മറ്റു കഥകളി വകുപ്പുകളുടെയും നേതൃത്വത്തിൽ ‘നളചരിത രസായനം’ എന്ന പേരിൽ 13 വരെ സംഘടിപ്പിക്കുന്ന നളചരിതം സമ്പൂർണ വ്യാഖ്യാന പഠന ക്ലാസിന് കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ തുടക്കമായി. നളചരിതം ക്ലാസ്, നളചരിതം പദങ്ങളുടെ ആലാപനം, സോദാഹരണ പ്രഭാഷണം, ചൊല്ലിയാട്ടം എന്നിവയാണ് നടക്കുക. കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ. ബി അനന്തകൃഷ്ണൻ അധ്യക്ഷനായി. കലാമണ്ഡലം ഗോപി, ഡോ. എം വി നാരായണൻ എന്നിവർ മുഖ്യാതിഥികളായി. രജിസ്ട്രാർ ഡോ. പി രാജേഷ് കുമാർ, അക്കാദമി കോ ഓർഡിനേറ്റർ കലാമണ്ഡലം ഹരിനാരായണൻ, കലാമണ്ഡലം മുകുന്ദൻ, കലാമണ്ഡലം രവികുമാർ, നിഥിൻകൃഷ്ണ, കലാമണ്ഡലം ഹരിദാസ്, കലാമണ്ഡലം ശിവദാസ് എന്നിവർ സംസാരിച്ചു. തുടർന്ന് നളചരിതം ക്ലാസിന് ഡോ. പി വേണുഗോപാൽ നേതൃത്വം നൽകി. കോട്ടയ്ക്കൽ മധു, കലാമണ്ഡലം വിനോദ് എന്നിവരുടെ നേതൃത്വത്തിൽ നളചരിതത്തിലെ പദങ്ങളുടെ ആലാപനവും നടന്നു. ബുധൻ വൈകിട്ട് 4ന് ക്ലാസിന്റെ തുടർച്ച, ചൊല്ലിയാട്ടം എന്നിവയുണ്ടാകും. വ്യാഴാഴ്ച നള ചരിത്രത്തിലെ പദങ്ങളുടെ ആലാപനവും നാലാം ദിവസവും അഞ്ചാം ദിവസവും ചൊല്ലിയാട്ടവും അരങ്ങേറും.









0 comments