കലാമണ്ഡലം വിദ്യാർഥി യൂണിയൻ അംബ ഫെസ്റ്റിന് തുടക്കം

കേരള കലാമണ്ഡലത്തിൽ അംബാ ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറിയ ഉദ്യാന വർണന കൂടിയാട്ടം
ചെറുതുരുത്തി
കേരള കലാമണ്ഡലം വിദ്യാർഥി യൂണിയന്റെ ആഭിമുഖ്യത്തിൽ നവരാത്രി സംഗീതോത്സവത്തിന്റെ ഭാഗമായി നടക്കുന്ന അംബ ഫെസ്റ്റിന് കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ തുടക്കമായി. കലാമണ്ഡലം അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ രണ്ടുവരെയാണ് പരിപാടി. വിദ്യാർഥി യൂണിയൻ പ്രതിനിധികളായ ഗൗരി മനോജ്, അപർണ എ നായർ, എം എ അവന്തിക, നീരജ നാരായണൻ, എം എസ് അമർനാഥ് എന്നിവർ സംസാരിച്ചു.









0 comments