സമ്പൂർണ ഭരണഘടന സാക്ഷരത
ഇന്ത്യയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി വെള്ളാങ്കല്ലൂര്‍

സ്വന്തം ലേഖിക
Published on Sep 19, 2025, 12:15 AM | 1 min read
തൃശൂര്‍
സമ്പൂർണ ഭരണഘടന സാക്ഷരത കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി വെള്ളാങ്കല്ലൂർ. 2022---– 23 വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് വെള്ളാങ്കല്ലൂരിന്റെ നേട്ടം. ബ്ലോക്ക് പരിധിയിലുള്ള വിദ്യാര്‍ഥികള്‍, വയോജനങ്ങള്‍, തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ എല്ലാവരെയും ഭരണഘടനാ സാക്ഷരതയിലേക്ക് എത്തിക്കാനുള്ള തീവ്ര പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഭരണഘടനാ സംബന്ധമായ തുടർച്ചയായ ചർച്ചകൾ, സെമിനാറുകൾ. ഭരണഘടന വിജ്ഞാന സദസ്സുകൾ, ക്വിസ് മത്സരങ്ങൾ, കലാപരിപാടികൾ, പദയാത്രകൾ, ഗൃഹസന്ദർശനങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു. ഭരണഘടനയുടെ ആമുഖം ആകര്‍ഷകമായ രീതിയില്‍ ഡിസൈന്‍ ചെയ്ത് 11,000 വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി രണ്ട് ഘട്ടങ്ങളിലായി ഭരണഘടന ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. എന്‍എസ്എസ് വളണ്ടിയര്‍മാര്‍, വായനശാലാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മസേനാംഗങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ ബ്ലോക്ക് അതിർത്തിയില്‍ വരുന്ന അഞ്ച് പഞ്ചായത്തിലെ 400-0ല്‍ അധികം വീടുകളില്‍ ലഘുലേഖകള്‍ എത്തിച്ചു. ഗൃഹസന്ദര്‍ശനത്തിനൊപ്പം ഭരണഘടനാ സംബന്ധമായ ചര്‍ച്ചകളും സംഘടിപ്പിച്ചു. 100 പൊതു ഇടങ്ങളില്‍ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ഭരണഘടനാ ചുമരുകള്‍ സ്ഥാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കൊട്ടാരക്കര കിലയിലെ ഉദ്യോഗസ്ഥര്‍ പ്രവർത്തനങ്ങൾ വിലയിരുത്തി, സാക്ഷ്യപത്രം നല്‍കി. ഇതേത്തുടര്‍ന്നാണ് ശനിയാഴ്ച വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത നേടിയതിന്റെ പ്രഖ്യാപനം നടത്തുന്നത്.









0 comments