സ്വാതന്ത്ര്യദിനം ആഘോഷിച്ചു

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സിപിഐ എം കൊടകര ഏരിയാ കമ്മിറ്റി ഓഫീസായ പുതുക്കാട് ഇ എം എസ് സ്മാരക മന്ദിരത്തിനു മുന്നിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ രാമചന്ദ്രൻ പതാക ഉയർത്തുന്നു
തൃശൂര്‍
ജില്ലയില്‍ വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്വാതന്ത്ര്യദിനത്തില്‍ ഹരിതകേരളം മിഷനും കോൺഫെഡറേഷൻ ഓഫ് റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷനും ചേര്‍ന്ന് വൃക്ഷവല്‍ക്കരണ ക്യാമ്പെയിന്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ ജി ധീരജ് അധ്യക്ഷനായി. സി ദിദിക, എസ് സനല്‍കുമാര്‍, രാജഗോപാല്‍, എ പി രാജന്‍, എം ഹരിദാസ് എന്നിവര്‍ സംസാരിച്ചു. മാവിന്‍ തൈകളും വിതരണം ചെയ്തു. ജനതാദൾ (എസ്) ജില്ലാ കമ്മിറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷം ജില്ലാ പ്രസിഡന്റ് അഡ്വ. സി ടി ജോഫി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ ജില്ലാ പ്രസിഡന്റ് എം ഹരിദാസ് പതാക ഉയര്‍ത്തി. സ്വാതന്ത്ര്യദിന സന്ദേശവും നല്‍കി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡിസിസി ഓഫീസിൽ പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ദേശീയ പതാക ഉയർത്തി. പൂപ്പത്തി ബാലസംഘത്തിന്റെയും തണൽ കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യദിന ക്വിസ്, കുട്ടികളുടെ റാലി തുടങ്ങിയവ സംഘടിപ്പിച്ചു.









0 comments