സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കൊച്ചിൻ ദേവസ്വം ബോർഡിൽ സ്വാതന്ത്ര്യ ദിനാഘോഷം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ 
കെ രവീന്ദ്രൻ ദേശീയ പതാക ഉയർത്തുന്നു

കൊച്ചിൻ ദേവസ്വം ബോർഡിൽ സ്വാതന്ത്ര്യ ദിനാഘോഷം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ 
കെ രവീന്ദ്രൻ ദേശീയ പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Aug 16, 2025, 12:47 AM | 1 min read


തൃശൂര്‍

ജില്ലയില്‍ വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്വാതന്ത്ര്യദിനത്തില്‍ ഹരിതകേരളം മിഷനും കോൺഫെഡറേഷൻ ഓഫ് റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷനും ചേര്‍ന്ന് വൃക്ഷവല്‍ക്കരണ ക്യാമ്പെയിന്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ ജി ധീരജ് അധ്യക്ഷനായി. സി ദിദിക, എസ് സനല്‍കുമാര്‍, രാജഗോപാല്‍, എ പി രാജന്‍, എം ഹരിദാസ് എന്നിവര്‍ സംസാരിച്ചു. മാവിന്‍ തൈകളും വിതരണം ചെയ്തു. ജനതാദൾ (എസ്) ജില്ലാ കമ്മിറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷം ജില്ലാ പ്രസിഡന്റ്‌ അഡ്വ. സി ടി ജോഫി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ ജില്ലാ പ്രസിഡന്റ് എം ഹരിദാസ് പതാക ഉയര്‍ത്തി. സ്വാതന്ത്ര്യദിന സന്ദേശവും നല്‍കി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡിസിസി ഓഫീസിൽ പ്രസിഡന്റ്‌ അഡ്വ. ജോസഫ് ടാജറ്റ് ദേശീയ പതാക ഉയർത്തി. തൃശൂർ കൊച്ചിൻ ദേവസ്വം ബോർഡിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ദേവസ്വം ബോർഡ് ഓഫീസ് അങ്കണത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ രവീന്ദ്രൻ ദേശീയ പതാക ഉയർത്തി. ദേവസ്വം കമീഷണർ എസ് ആർ ഉദയകുമാർ, ദേവസ്വം സെക്രട്ടറി പി ബിന്ദു, ഡെപ്യൂട്ടി കമീഷണർ കെ സുനിൽകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home