ജില്ലാ ഫുട്ബോൾ അസോസിയേഷൻ ആദരിച്ചു

ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സി സുമേഷിനെയും എക്സി. അംഗമായി തെരഞ്ഞെടുക്കപ്പെട്ട പി ടി ഗിൽട്ടനെയും ഡിഎഫ്എയുടെ നേതൃത്വത്തിൽ നൽകിയ ആദരം വിക്ടർ മഞ്ഞില ഉദ്‌ഘാടനം ചെയ്യുന്നു
തൃശുർ
തൃശൂർ ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സി സുമേഷിനെയും സ്‌പോർട്സ് കൗൺസിൽ എക്സി. അംഗമായി തെരഞ്ഞെടുക്കപ്പെട്ട പി ടി ഗിൽട്ടനെയും ജില്ലാ ഫുട്ബോൾ അസോസിയേഷൻ ആദരിച്ചു. വിക്ടർ മഞ്ഞില ഉദ്‌ഘാടനം ചെയ്തു. ഡിഎഫ്എ വൈസ് പ്രസിഡന്റ് ഡേവിഡ് ആന്റോ അധ്യക്ഷനായി. കെ എഫ് ബെന്നി, ഇട്ടിമാത്യു, സോളി സേവിയർ, സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് അഖിൽ അനിരുദ്ധൻ, ഡിഎഫ്എ സെക്രട്ടറി കുരിയൻ മാത്യൂ, ഡിഎഫ്ആർഎ സെക്രട്ടറി ഡെന്നി ജേക്കബ് , ഡിഎഫ്എ വൈസ് പ്രസിഡന്റ് ജോസഫ് കാട്ടൂക്കാരൻ, സി എ മത്തായി, ചിത്ര ചന്ദ്രമോഹൻ, കെ എ നവാസ് എന്നിവർ സംസാരിച്ചു.









0 comments