ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് വ്യാഴാഴ്ച തുടക്കം; 'ദ ബ്ലൂ ട്രെയിൽ’ ഉദ്ഘാടനചിത്രം

iffi 2025
വെബ് ഡെസ്ക്

Published on Nov 19, 2025, 09:51 AM | 1 min read

പനാജി: 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് വ്യാഴാഴ്ച തുടക്കമാകും. 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന മേളയുടെ ഉദ്ഘാടന ചിത്രം ബ്രസീലിൽ നിന്നുള്ള ‘ദ ബ്ലൂ ട്രെയിൽ’ ആണ് . ഗബ്രിയേൽ മസ്കാരോയാണ് സംവിധായകൻ. ബർലിൻ അന്താരാഷ്ട്ര മേളയിലടക്കം സിനിമ പുരസ്കാരം നേടിയിരുന്നു.


ജപ്പാനാണ് ഇത്തവണത്തെ മേളയിലെ കൺട്രി ഓഫ് ഫോക്കസ്. 7500-ഓളം പ്രതിനിധികളാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വനിതകൾ നിർമിച്ച 50 ചിത്രങ്ങൾ, ഓസ്കാർ എൻട്രി ലഭിച്ച 21 ചിത്രങ്ങൾ, പുതുമുഖ സംവിധായകർ നിർമിച്ച 50 ചിത്രങ്ങൾ എന്നിവ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 81 രാജ്യങ്ങളിൽനിന്നായി 240-ലധികം ചിത്രങ്ങൾ ഇത്തവണ വിവിധ വിഭാഗങ്ങളിൽ പ്രദർശനത്തിനെത്തും.


മലയാളത്തിൽ നിന്നും മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും', ടൊവിനോ തോമസിന്റെ 'അജയന്റെ രണ്ടാം മോഷണം' (എആർഎം), ആസിഫ് അലി നായകനായി എത്തിയ 'സർക്കീട്ട്', എന്നീ ചിത്രങ്ങളാണ് ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമ വിഭാ​ഗത്തിൽ പ്രദർശിപ്പിക്കും.


മേളയിൽ രജനീകാന്തിനെ ആദരിക്കും. രജനീകാന്ത് 50 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന് ആദരം നൽകുന്നത്.. മേളയുടെ സമാപനസമ്മേളനത്തിലാവും ആദരമർപ്പിക്കുന്ന ചടങ്ങ് നടക്കുക.



deshabhimani section

Related News

View More
0 comments
Sort by

Home