ചൈനയിലെ സൈദ്ധാന്തിക ശിൽപശാല; 25 അംഗ പ്രതിനിധി സംഘത്തെ വിജൂ കൃഷ്ണൻ നയിക്കുന്നു

ബീജിങ്: പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിലെ ആഗോള കമ്യൂണിസ്റ്റ് പാർടികളുടെ സൈദ്ധാന്തിക ഗവേഷണ കേഡറുകൾക്കായുള്ള വർക്ക്‌ഷോപ്പിൽ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം വിജൂ കൃഷ്ണൻ പങ്കെടുക്കുന്നു. നവംബർ 16ന് ആരംഭിച്ച വർക്ക്‌ഷോപ്പ് 27ന് അവസാനിക്കും. 25 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘത്തിന് നേതൃത്വം നൽകുന്നതും വിജൂ കൃഷ്ണനാണ്.
ചൈനയിലെ സോഷ്യലിസം, സോഷ്യലിസ്റ്റ് മോഡേണൈസേഷൻ, ആഗോളതലത്തിൽ സോഷ്യലിസം എന്നിവ വർക്ക്‌ഷോപ്പിൽ ചർച്ച ചെയ്യും. തുടർന്ന് ചൈനയിലെ ദാരിദ്ര്യ നിർമാർജനം, കാർഷിക, വ്യാവസായിക പുരോഗതി എന്നിവ മനസ്സിലാക്കുന്നതിനായി ഗുയിഷോ, ഫുജിയൻ പ്രവിശ്യകൾ സന്ദർശിക്കും. മാവോയുടെ സ്മാരകവും ചൈനയിലെ കമ്യൂണിസ്റ്റ് യൂത്ത് ലീഗും പ്രതിനിധി സംഘം സന്ദർശിച്ചു. സംഘത്തിന്റ പ്രതിനിധിയായി വിജൂ കൃഷ്ണൻ മാവോയുടെ സ്മാരകത്തിൽ സന്ദേശം കുറിച്ചു.









0 comments